Tuesday December 06, 2016
Latest Updates

ഗര്‍ഭഛിദ്രം നടത്തിയവര്‍ക്ക് കുമ്പസാരത്തിലൂടെ മാപ്പ് നല്‍കാമെന്ന് മാര്‍പ്പാപ്പ

ഗര്‍ഭഛിദ്രം നടത്തിയവര്‍ക്ക്  കുമ്പസാരത്തിലൂടെ  മാപ്പ് നല്‍കാമെന്ന് മാര്‍പ്പാപ്പ

വത്തിക്കാന്‍:ഗര്‍ഭഛിദ്രം നടത്തിയ സ്ത്രീകളോട് എല്ലാ കത്തോലിക്കാ പുരോഹിതന്മാര്‍ക്കും (സാധാരണ പുരോഹിതന്മാരടക്കം)കുമ്പസാരം വഴി ക്ഷമിക്കാമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ചു. എന്നാല്‍ നിഷ്‌കളങ്കമായ ഒരു ജീവനെ ഇല്ലാതാക്കുന്നതിനാല്‍ ഗര്‍ഭഛിദ്രം ഒരു ഭീകരമായ തെറ്റു തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കരുണയുടെ വര്‍ഷാചരണത്തിന്റെ സമാപനവുമായി ബന്ധപ്പെട്ട പരിപാടിയിലാണ് മാര്‍പ്പാപ്പ പ്രഖ്യാപനം നടത്തിയത്.കരുണയുടെ വര്‍ഷത്തില്‍ പ്രഖ്യാപിച്ച പുതിയ സഭാ നിയമം ഇനിയുള്ള കാലം തുടരുമെന്ന് ഫ്രാന്‍സീസ് പാപ്പാ വ്യക്തമാക്കി.

ദൈവത്തിന് പൊറുക്കാന്‍ കഴിയാത്ത തെറ്റുകളില്ലെന്നും അദ്ദേഹം പറഞ്ഞു.

തെറ്റ് ചെയ്തവര്‍ക്ക് പശ്ചാത്തപിക്കാനുള്ള ഒരു അവസരം എന്ന നിലയ്ക്ക് മാപ്പ് നല്‍കാം എന്ന് മാര്‍പ്പാപ്പ പറഞ്ഞത്. ഗര്‍ഭഛിദ്രം കടുത്ത പാപമായാണ് കത്തോലിക്കാ സഭ കാണുന്നത്.

Scroll To Top