Monday December 05, 2016
Latest Updates

കത്തോലിക്ക സഭ സ്വവര്‍ഗാനുരാഗികളോടുള്ള നിലപാട് മയപ്പെടുത്തിയേക്കുമെന്ന് സൂചന

കത്തോലിക്ക സഭ സ്വവര്‍ഗാനുരാഗികളോടുള്ള നിലപാട് മയപ്പെടുത്തിയേക്കുമെന്ന് സൂചന

വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭ സ്വവര്‍ഗാനുരാഗികളോടുള്ള നിലപാട് മയപ്പെടുത്തിയേക്കുമെന്ന് സൂചന. കുടുംബബന്ധങ്ങള്‍, ഗര്‍ഭ നിരോധനം, വിവാഹ മോചിതര്‍ക്ക് കൂദാശകള്‍ അനുവദിക്കുന്നത് തുടങ്ങിയ വിഷയങ്ങള്‍ ആലോചിക്കുന്നതിനായി വത്തിക്കാനില്‍ നടക്കുന്ന സിനഡാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയത്. ഒരാഴ്ചത്തെ ചര്‍ച്ചയ്ക്ക് ശേഷം പുറത്തിറക്കിയ ഡോക്യുമെന്റില്‍ സ്വവര്‍ഗാനുരാഗികളോടുള്ള നിലപാട് മയപ്പെടുത്തുന്നതില്‍ കത്തോലിക്ക സഭ അനുകൂല നിലപാടിലേക്ക് മാറുന്നതായാണ് സൂചന. 

സഭയുടെയും വിശ്വാസികളുടെയും നിലപാട് ആരായുന്നതിന് പുറത്തിറക്കിയ ഡോക്യുമെന്റില്‍ സ്വവര്‍ഗാനുരാഗികളെ അംഗീകരിക്കണോ എന്ന് സിനഡ് അഭിപ്രായം തേടിയിരിക്കുകയാണ്. സഭാ മൂല്യങ്ങള സംരക്ഷിച്ചു കൊണ്ട് തന്നെ സ്വവര്‍ഗാനുരാഗികളെയും കൂടി സഭയുടെ ഭാഗമായി അംഗീകരിക്കാനാകുമോ എന്നാണു സിനഡ് അഭിപ്രായം തേടിയിരിക്കുന്നത്. സ്വവര്‍ഗാനുരാഗികള്‍ക്കും പ്രയോജനകരമായ ചില സ്വഭാവ സവിശേഷതകളുണ്ടെന്ന് സിനഡ് പുറത്തിറക്കിയ ഡോക്യുമെന്റ് വിശേഷിപ്പിക്കുന്നു. 

അതേസമയം സ്ത്രീയും പുരുഷനും തമ്മില്ലുള്ള വിവാഹ ബന്ധം പോലെ സ്വവര്‍ഗാനുരാഗികളുടെ വിവാഹത്തെ കണക്കാക്കാനാകില്ലെന്ന് സിനഡ് പുറത്തിറക്കിയ ഡോക്യുമെന്റ് വ്യക്തമാകുന്നു. സ്വവര്‍ഗാനുരാഗികള്‍ക്കൊപ്പം ജീവിക്കുന്ന കുട്ടികള്‍ക്ക് സഭ പ്രത്യേക പരിഗണന നല്‍കുമെന്നും സിനഡ് വ്യക്തമാക്കി. സ്വവര്‍ഗാനുരാഗികളുടെ കുട്ടികളുടെ അവകാശങ്ങള്‍ക്ക് മുഖ്യ പരിഗണന കൊടുക്കുമെന്നും സിനഡ് വ്യക്തമാക്കി. 

എന്നാല്‍ സ്വവര്‍ഗാനുരാഗത്തെ പിന്തുണയ്ക്കുകയല്ല ,അത്തരം അവസ്ഥയില്‍ ഉള്‍പ്പെട്ടവരെ സമൂഹത്തില്‍ നിന്നും ഉപേക്ഷിക്കുന്ന നയം മാറ്റുക മാത്രമാണ് ചെയ്യുന്നതെന്നും വത്തിക്കാനില്‍ നിന്നുള്ള വാര്‍ത്തകളില്‍ പറയുന്നു

Scroll To Top