Sunday December 04, 2016
Latest Updates

ക്രിസ്തുവില്ലാത്ത ക്രിസ്മസ്,ന്യൂ ജന്‍’ക്രിസ്മസ് 

ക്രിസ്തുവില്ലാത്ത ക്രിസ്മസ്,ന്യൂ ജന്‍’ക്രിസ്മസ് 

ഹ്ലാദവും ഭക്തിയും വിശ്വാസവും ത്യാഗവും നിറഞ്ഞ ക്രിസ്മസ്… ക്രിസ്മസ് എന്നു കേട്ടാല്‍ നക്ഷത്രങ്ങളും കരോളും സാന്റക്ലോസും ക്രിസ്മസ്ട്രീയുമൊക്കെ മനസിലെത്തും. ഉണ്ണിയേശുവിന്റെ പിറവി ദിനം ഡിസംബര്‍ 25.. എന്നാല്‍ ഈ പുണ്യദിനത്തിന്റെ പ്രത്യേകത എന്തെന്നു പോലും അറിയാത്തവരുണ്ട്.

ക്രിസ്മസ് എന്നാല്‍ സാന്റക്ലോസിന്റെ ജന്മദിനം.. യേശുക്രിസ്തു ആരാണെന്നു ചോദിച്ചാല്‍ ചെല്‍സിയ എഫ്‌സിയിലെ കളിക്കാരനാണെന്നുമാണ് പുതുതലമുറിയിലെ കുട്ടികള്‍ പറയുന്നത്. യുകെയില്‍ നടത്തിയ ഒരു സര്‍വെയാണ് ഇവിടെ ജീവിക്കുന്ന കുട്ടികളുടെ അറിവില്ലായ്മ പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

ക്രിസ്മസ് ദിനത്തിന്റെ പ്രത്യേകത എന്താണെന്നു യുകെയിലെ ഒട്ടുമിക്ക കുട്ടികള്‍ക്കും അറിയില്ല. ക്രിസ്മസ് ഒരു ഉത്സവമാണെന്നും സാന്റക്ലോസ് വന്നു സമ്മാനം നല്‍കുമെന്നും എല്ലാ കുട്ടികള്‍ക്കും അറിയാം. അഞ്ചു വയസിനും 12 വയസിനും ഇടയിലുള്ള കുട്ടികള്‍ക്ക് ക്രിസ്മസിനെക്കുറിച്ച് അറിയാവുന്ന ഒരേയൊരു കാര്യം ഇതുമാത്രമാണ്. ബ്രിട്ടണിലെ ബ്രെന്റ് ക്രോസിങ്ങ് ഷോപ്പിംഗ് സെന്ററാണ് സര്‍വെ നടത്തിയത്. കുട്ടികളെ സമീപിച്ച് അവരോടു ചോദ്യങ്ങള്‍ ചോദിക്കുന്ന രീതിയിലായിരുന്നു സര്‍വെ.

ക്രിസ്മസ് എന്നാല്‍ എന്താണ് എന്ന ചോദ്യത്തിന് അതൊരു ഫെസ്റ്റിവല്‍ ആണെന്നായിരുന്നു കുട്ടികളുടെ മറുപടി. ക്രിസ്മസ് ആരുടെ ജന്മദിനമാണെന്ന ചോദ്യത്തിന് സാന്റക്ലോസിന്റേത് എന്ന വിചിത്രമായ ഉത്തരമാണ് യുകെയിലെ കുട്ടികള്‍ നല്‍കിയത്. ഇതിനേക്കാള്‍ രസകരം യേശുക്രിസ്തുവിനെ കുറിച്ചുള്ള ചോദ്യമായിരുന്നു. യേശുക്രിസ്തു ആരാണെന്ന ചോദ്യത്തിന് ചെല്‍സിയ എഫ്‌സിയിലെ കളിക്കാരനാണെന്നാണ് കുട്ടികള്‍ മറുപടി നല്‍കിയത്. 

തിരക്കുകള്‍ നിറഞ്ഞ ജീവിത്തില്‍ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ വിട്ടുപോകുന്നതിതൊക്കെയാണെന്നു സര്‍വെ വ്യക്തമാക്കുന്നു. 
പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണിയേശുവിനെ കണ്ടെത്തുന്നതിനു ആട്ടിടയന്‍മാര്‍ക്കു വഴിക്കാട്ടിയായതു നക്ഷത്രങ്ങളാണ്. എന്നാല്‍ ന്യൂജന്‍’ കുട്ടികള്‍ പറയുന്നത്, രാജാക്കന്മാര്‍ ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടു കൂടി കണ്ടെത്തിയതാണെന്നാണ് സര്‍വെയില്‍ പങ്കെടുത്ത 25 ശതമാനം പേരും പറയുന്നത്.

ക്രിസ്മസിനെക്കുറിച്ച് കുട്ടികളില്‍ ശരിയായ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയണ് സര്‍വെ നടത്തിയതെന്നു പറയുന്നു ബ്രെന്റ് ക്രോസിങ്ങ് സെന്റിലെ മാര്‍ക്കറ്റിങ്ങ് മാനെജര്‍ കാറ്റി ടക്കര്‍. ആയിരത്തോളം കുട്ടികള്‍ക്കിടയിലാണ് സര്‍വെ നടത്തിയത്. 

ക്രിസ്മസിനെക്കുറിച്ച് പുതുതലമുറയില്‍പ്പെട്ടവര്‍ക്കു വ്യക്തമായ ധാരണകളൊന്നുമില്ല. ക്രിസ്മസിന്റെ ചരിത്രത്തെക്കുറിച്ച് യുവാക്കള്‍ക്കു പോലുമറിയില്ല. ക്രിസ്മസ് ഉത്സവമാണെന്നു വിശ്വസിക്കുന്നവരാണ് ഏറെയും. 

സര്‍വെയില്‍ പങ്കെടുത്ത അഞ്ചിലൊരാള്‍ വീതം പറയുന്ന് യേശുക്രിസ്തു ഫുട്‌ബോള്‍ ടീം കോച്ച് ജോസ് മറീനോയാണെന്നാണ്.പഠനത്തില്‍ പങ്കെടുത്തവരില്‍ 52 ശതമാനം പേരും ക്രിസ്മസ് സാന്റക്ലോസിന്റെ ജന്മദിനമാണെന്നാണു പറയുന്നത്. അഞ്ചിനും 12 ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ഡിസംബര്‍ 25 സാന്റായുടെ ജന്മദിനമാണെന്നു പറയുന്നത്. 

യേശു ജനിച്ചതു ദക്ഷിണധ്രുവത്തിലാണെന്നാണു 35 ശതമാനം പേരും വിശ്വസിക്കുന്നത്. ഉണ്ണിയേശുവിന്റെ പിറവി പുല്‍ക്കൂട്ടിലാണെന്നും കുട്ടികള്‍ക്ക് അറിയില്ല. ഇരുപത്തിയേഴു ശതമാനം പേരും പറയുന്നതു മേരി പള്ളിയിലാണ് ക്രിസ്തുവിനു ജന്മം നല്‍കിയതെന്ന്. 

Scroll To Top