Thursday February 23, 2017
Latest Updates

ക്രിസ്മസ് വ്യാപാരമാവുമ്പോള്‍…. 

ക്രിസ്മസ് വ്യാപാരമാവുമ്പോള്‍…. 

ടെസ്‌കോയില്‍ നിന്ന് സെല്‍ഫ്‌സര്‍വീസ് നടത്തി പുറത്തുവരുന്നവര്‍ക്ക് ക്രിസ്മസ് ആഘോഷനാളുകളുടെ വരവറിയിച്ച് ലഭിക്കുന്നത് മേക്ക്ഓവര്‍ നടത്തിയ സന്ദേശം ആകര്‍ഷകമാവുന്നു. താങ്ക് യു ഫോര്‍ ഷോപ്പിംഗ് അറ്റ് ടെസ്‌കോയ്ക്ക് പകരമായി ‘ഹൊ ഹൊ ഹൊ മെറി ക്രിസ്മസ്’. ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് എല്ലാ സെല്‍ഫ് സര്‍വീസ് മെഷീനുകളില്‍ നിന്നും ഈ ആഴ്ച മുതല്‍ ‘സാന്തായുടെ ശബ്ദത്തിലുള്ള’ സന്ദേശം ലഭിച്ചു തുടങ്ങി. 
ഇതാദ്യമായാണ് ടെസ്‌കോ ആഘോഷ വേളയില്‍ ആശംസയുമായി രംഗത്തു വന്നിരിക്കുന്നത്. സമ്മിശ്രിത പ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കുന്നത്. ഡിസംബര്‍ 27 വരെ ഉപഭോക്താക്കള്‍ ക്ലബ്കാര്‍ഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ സാന്തായുടെ ശബ്ദത്തിനൊപ്പം സ്‌ളെഡ്ജിന്റെ മണിശബ്ദവും കേള്‍ക്കാനാകും. ഈ വര്‍ഷം ഇതിനു മുമ്പും ചെക്ക്ഔട്ട് വേളയില്‍ വ്യത്യസ്ത സന്ദേശം ടെസ്‌കോ ഒരുക്കിയിരുന്നു. ഞങ്ങളുടെ ഇന്‍സ്‌റ്റോര്‍ സെല്‍ഫ്‌ചെക്കൗട്ട് ഉപഭോക്താക്കള്‍ക്ക് ആഹ്ലാദം പകരുന്നതിനും ക്രിസ്മസ് ആശംസ നല്കുന്നതിനുമാണ് പുതിയ ഫെസ്റ്റീവ് മെസേജ് ഒരുക്കിയിരിക്കുന്നതെന്ന് ടെസ്‌കോയുടെ വക്താവ് പറഞ്ഞു.

ടെസ്‌കോ മാത്രമല്ല മിക്കവാറും എല്ലാ വ്യാപാര സ്ഥപങ്ങളും ക്രിസ്മസ് കച്ചവടം അടിപൊളിയാക്കാന്‍ തന്ത്രങ്ങളുമായി രംഗത്തുണ്ട്.










Scroll To Top