Friday December 09, 2016
Latest Updates

ആഘോഷത്തണുപ്പില്‍ അയര്‍ലണ്ട്; പ്രസന്നമായ ക്രിസ്മസെന്ന് മെറ്റ് എറാന്‍ 

ആഘോഷത്തണുപ്പില്‍ അയര്‍ലണ്ട്; പ്രസന്നമായ ക്രിസ്മസെന്ന് മെറ്റ് എറാന്‍ 

ഡബ്ലിന്‍:ഇത്തവണ ക്രിസ്മസിന് പതിവിന് വിപരീതമായ് പ്രസന്നമായ കാലാവസ്ഥയെന്നു മെറ്റ് എറാന്‍.എല്ലാ വര്‍ഷത്തേയും പോലെ തന്നെ ഈ ക്രിസ്മസ് അഘോഷവേളയില്‍ അതികഠിന തണുപ്പ് ഉണ്ടാകാനിടയില്ലത്രെ.അതിശൈത്യം വിട്ടുമാറി സുഖപ്രദമായ കാലാവസ്ഥയായിരിക്കും ഈ ക്രിസ്മസിനുണ്ടാകുകയെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചത്. 

മഞ്ഞുവീഴ്ച ഉണ്ടായേക്കുമെന്നാണ് നേരത്തെ മുന്നറിയിപ്പ് നല്കിയിരുന്നത്.പല ഏജന്‍സികളും മഞ്ഞില്‍ പുതഞ്ഞ ക്രിസ്മസ് നേരത്തെ പ്രവചിച്ചിരുന്നു.എന്നാല്‍ കനത്ത മഞ്ഞൊന്നും ഡിസംബറില്‍ പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് ഇപ്പോള്‍ അവരുടെ വ്യാഖ്യാനം.

എങ്കിലും രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ ഡിസംബര്‍ 24ാം തിയതിയും ക്രിസ്മസ് ദിനവും താപനില 12 ഡിഗ്രിയില്‍ നിന്ന് 1 ഡിഗ്രി സെല്ഷ്യസ് വരെ കുറയുമെന്നാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വിവരം. എന്നാല്‍ താപനില കുറയുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഡിസംബര്‍ ശാന്തമായിരിക്കുമെന്നും മെറ്റ് എറാന്‍ മെറ്റിയോറളജിസ്റ്റ് പാറ്റ് ക്ലാര്‍ക്ക് അറിയിച്ചു. ഈ ആഴ്ച മുഴുവന്‍ താപനില കുറഞ്ഞും കൂടിയും ഇരിക്കുമെന്നും ചില ദിവസം 10C വരെയും 12C വരെയും ഉയരാനിടയുണ്ട്.മെറ്റ് എറാന്‍ അറിയിപ്പില്‍ പറയുന്നു. 




Scroll To Top