Sunday December 04, 2016
Latest Updates

അയര്‍ലണ്ടില്‍ അവസാനവട്ട ക്രിസ്തുമസ് ഷോപ്പിങ്ങ് സജീവം,നഗരങ്ങള്‍ ജനനിബിഡം 

അയര്‍ലണ്ടില്‍ അവസാനവട്ട ക്രിസ്തുമസ് ഷോപ്പിങ്ങ് സജീവം,നഗരങ്ങള്‍ ജനനിബിഡം 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ക്രിസ്തുമസ് തിരക്ക് സജീവമായി. ക്രിസ്തുമസിനെ വരവേല്ക്കാന്‍ അവസാന വട്ട ഷോപ്പിങ്ങിന്റെ തിരക്കിലാണ് ജനങ്ങള്‍. തലസ്ഥാന നഗരിയായ ഡബ്ലിനിലെ ഷോപ്പുകളിലാണ് ഏറ്റവുമധികം തിരക്ക് അനുഭവപ്പെടുന്നത്. ഐറിഷ് ഉപഭോക്താക്കള്‍ ഈ ക്രിസ്തുമസിന് സമ്മാനങ്ങള്‍ വാങ്ങുന്നതിന് മാത്രം ശരാശരി 500 യൂറോ ചെലവഴിക്കുമെന്നാണ് കണക്ക്. അര്‍ഗോസ് നടത്തിയ ഒരു സര്‍വേ പ്രകാരം ശനിയാഴ്ചയാണ് ഏറ്റവുമധികം ആളുകള്‍ ഷോപ്പിങ്ങിനായി എത്തിയത്. ഷോപ്പിങ്ങിന് എത്തുന്ന ഭൂരിപക്ഷം പേരും ഹൈ സ്ട്രീറ്റ്, ടൌണ്‍ സെന്റര്‍ ഷോപ്പുകളിലാണ് എത്തുന്നത്.എങ്ങും തിരക്കോട് തിരക്ക് 

പുതുവസ്ത്രങ്ങള്‍,ക്രിസ്തുമസ് ഗിഫ്റ്റ് സാധനങ്ങള്‍,ക്രിസ്തുമസ് അലങ്കാര വസ്തുക്കള്‍ എന്നിവ വില്ക്കുന്ന കടകളിലാണ് ഏറ്റവും തിരക്ക് അനുഭവപ്പെടുന്നത്.മിക്ക ഷോപ്പുകളിലും തിരക്ക് പരിഗണിച്ച് പ്രത്യേക ജോലിക്കാരെ തന്നെ നിയമിച്ചിട്ടുണ്ട്.

ഡിസംബര്‍ രണ്ടാം വാരത്തോടെ 15 ശതമാനം ഉപഭോക്താക്കളും ക്രിസ്തുമസ് ഷോപ്പിങ്ങ് പൂര്‍ത്തിയാക്കിയിരുന്നു. ഓണ്‍ലൈന്‍ ഷോപ്പിങ്ങും സജീവമാണ്. സര്‍വേ പ്രകാരം ഡബ്ലിന്‍ നിവാസികളാകും ക്രിസ്തുമസ് ഷോപ്പിങ്ങിന് ഏറ്റവുമധികം തുക ചെലവഴിക്കുക. ഡബ്ലിന്‍ നിവാസികള്‍ ക്രിസ്തുമസിന് ശരാശരി 487 യൂറോ ചെലവഴിക്കുമെന്നാണ് കണക്ക്. രണ്ടാം സ്ഥാനത്ത് കോര്‍ക്ക് നിവാസികളാണ്. കോര്‍ക്കുകാര്‍ ക്രിസ്തുമസിന് ശരാശരി 390 യൂറോ വരെ ചെലവഴിക്കും. ഗാല്‍വെക്കാര്‍ 345 യൂറോയും ലിമെറിക്ക് സ്വദേശികള്‍ 335 യൂറോയും ചെലവഴിക്കുന്നുണ്ടത്രേ .

ഐറിഷ് സമ്പദ്ഘടന മെച്ചപ്പെട്ടെങ്കിലും ഉപഭോക്താക്കള്‍ കൂടുതല്‍ ലാഭകരമായ ഉല്‍പ്പന്നങ്ങളാണ് വാങ്ങാന്‍ ശ്രമിക്കുന്നതെന്ന് റീട്ടെയ്ല്‍ എക്‌സലന്‍സ് അയര്‍ലണ്ട് വെളിപ്പെടുത്തി. ക്രിസ്തുമസിന് പരമാവധി അയര്‍ലണ്ടിലെ ആഭ്യന്തര വിപണിയില്‍ ഉല്‍പ്പാദിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ വാങ്ങണമെന്ന് ഐറിഷ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ക്രിസ്തുമസിന് 800,000 ടര്‍ക്കികള്‍ വിറ്റഴിയുമെന്നാണ് റിപ്പോര്‍ട്ട്

Scroll To Top