Tuesday December 06, 2016
Latest Updates

ക്രിസ്മസ് വിപണിയില്‍ വ്യാപാരം മുറുകുന്നു ,ആയിരങ്ങള്‍ ക്രഡിറ്റ് കാര്‍ഡ് പരിധി വിടുന്നു

ക്രിസ്മസ് വിപണിയില്‍ വ്യാപാരം മുറുകുന്നു ,ആയിരങ്ങള്‍ ക്രഡിറ്റ് കാര്‍ഡ് പരിധി വിടുന്നു

ഡബ്ലിന്‍:ക്രിസ്മസ് വ്യാപാരം അയര്‍ലണ്ടിലെങ്ങും പൊടിപൊടിയ്ക്കുന്നു.നഗരവീഥികളില്‍ എങ്ങും കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്.ഗിഫ്റ്റ് ഇനങ്ങള്‍ വാങ്ങാനും പുതു വസ്ത്രങ്ങള്‍ വാങ്ങാനുമാണ് കൂടുതല്‍ തിരക്ക്.

ഇതിനിടെ ഒട്ടേറെ ഉപഭോക്താക്കളും കൂടുതല്‍ ഇടപാടുകളും ഈയാഴ്ച്ച ക്രഡിറ്റ് കാര്‍ഡുപയോഗിച്ചാണ് നടത്തുകയെന്ന് കരുതുന്നതായി ധനകാര്യ വിദഗ്ദര്‍ പറയുന്നു.ക്രഡിറ്റ് കാര്‍ഡുള്ള ആയിരക്കണക്കിന് ഉപഭോക്താക്കള്‍ അവരുടെ അനുവദിനീയമായ പരിധിവിടുന്നതായും റിപ്പോര്‍ട്ടുണ്ട് . പരിധി മറികടക്കുന്നതോടെ 22 ശതമാനം വരെ പലിശ നിരക്ക് ഇവരുടെ മേല്‍ ചുമത്തപ്പെടും. 

ക്രിസ്മസ് ബുധനാഴ്ചയായിരിക്കും ഏറ്റവും കൂടുതല്‍ റീട്ടെയില്‍ ഷോപ്പിംഗ് നടക്കുന്നതെന്നും വീസ ഡെബിറ്റ്, ക്രെഡിറ്റ്, പോസ്റ്റ് പെയ്ഡ് കാര്‍ഡിലൂടെ ഏകദേശം 150 മില്യന്‍ യൂറോയുടെ വ്യാപാരം നടക്കുമെന്നും കാര്‍ഡ് പെയ്‌മെന്റ് കമ്പനിയായ വീസ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച 10 ശതമാനം കൂടുതലായിരിക്കും ഇത്തവണത്തെ റിട്ടെയില്‍ വ്യാപാരം എന്നാണ് കരുതപ്പെടുന്നത്.തെളിഞ്ഞ കാലാവസ്ഥയും ഇതിനൊരു കാരണമായിട്ടുണ്ട്.

റീട്ടെയില്‍ മേഖലയില്‍ ആകമാനം പ്രത്യേകിച്ച് അയര്‍ലണ്ടിന്റെ നാട്ടിന്‍ പ്രദേശത്തായിരിക്കും കൂടുതല്‍ വ്യാപാരം നടക്കുന്നതെന്ന് അയര്‍ലണ്ടിലെ മുന്‍നിര റിട്ടെയിലറായ ഡേവിഡ് ഫിറ്റ്‌സിമോന്‍സ് അഭിപ്രായപ്പെട്ടു. എന്നാലും ക്രിസ്മസിനോടനുബന്ധിച്ച് വ്യാപാരത്തില്‍ 34 ശതമാനം വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ 15 ലക്ഷം പേരും ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ 40 പേരും ഉണ്ടെന്നാണ് സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട കണക്കുകള്‍.

ഒക്ടോബറില്‍ തന്നെ 8.5 ശതമാനം ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളും പരിധി കഴിഞ്ഞുവെന്ന് സെന്‍ട്രല്‍ ബാങ്ക് വക്താവ് അറിയിച്ചു.ഓരോ മാസവും ബാലന്‍സ് ക്ലിയര്‍ ചെയ്തില്ലെങ്കില്‍ പിന്നീടുള്ള ബാലന്‍സിന് 22 ശതമാനം പലിശയാണ് ഈടാക്കുന്നത്. ഒക്ടോബറില്‍ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 850 മില്യന്‍ യൂറോയുടെയും ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് 3.7 ബില്യന്‍ യൂറോയുടെയും ചെലവാക്കല്‍ നടത്തിയതായാണ് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചത്. കാഷ് വിനിയോഗം കുറച്ച് ഇലക്ട്രോണിക് പണമിടപാടിലേക്ക് വരാന്‍ സര്‍ക്കാര്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡിലൂടെ പേയ്‌മെന്റ് നടത്തുന്നവര്‍ക്ക് ഇളവുകളും ഈ മാസം തുടക്കത്തില്‍ ധനകാര്യ മന്ത്രി മൈക്കല്‍ നൂന്‍ പ്രഖ്യാപിക്കുകയുണ്ടായി. 



Scroll To Top