Tuesday December 06, 2016
Latest Updates

അതിര്‍ത്തി കടന്നാല്‍ ഷോപ്പിംഗ് വമ്പന്‍ ലാഭം,മദ്യത്തിനും വാഹനങ്ങള്‍ക്കും 15% വരെ വിലക്കുറവ്,ക്രിസ്മസിന് തയ്യാറെടുത്ത് നോര്‍ത്തേണ്‍ അയര്‍ലണ്ട്

അതിര്‍ത്തി കടന്നാല്‍ ഷോപ്പിംഗ് വമ്പന്‍ ലാഭം,മദ്യത്തിനും വാഹനങ്ങള്‍ക്കും 15% വരെ വിലക്കുറവ്,ക്രിസ്മസിന് തയ്യാറെടുത്ത് നോര്‍ത്തേണ്‍ അയര്‍ലണ്ട്

ഡബ്ലിന്‍:ബ്രെക്സിറ്റിന് ശേഷം പൗണ്ടിന് മൂല്യമിടിഞ്ഞതോടെ നോര്‍ത്തേണ്‍ അയര്‍ലണ്ട് കടന്ന് ഷോപ്പിങ് നടത്തുന്നവര്‍ക്ക് വന്‍ ലാഭം. അയര്‍ലണ്ടില്‍ നിന്നും ദിവസേന നിരവധി പേരാണ് അതിര്‍ത്തി കടന്ന് വിവിധ സാധനങ്ങള്‍ വാങ്ങാനായി നോര്‍ത്തേണ്‍ അയര്‍ലണ്ടിലെത്തുന്നത്. ക്രിസ്മസ് കൂടി എത്തിയതോടെ കടകളില്‍ കച്ചവടം ഇരട്ടിയായതായാണ് റിപ്പോര്‍ട്ട്. ലൈസന്‍സ് ഇല്ലാത്ത കടകള്‍ കൂണുകള്‍ പോലെ മുളച്ചുപൊന്താനും ആരംഭിച്ചിട്ടുണ്ട്.നിലവില്‍ ബ്രിട്ടിഷ് പൗണ്ടിന് 1.15 യൂറോയാണ് വിനിമയ നിരക്ക്.

അതിര്‍ത്തി കടന്നെത്തുന്നവര്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന വസ്തുക്കളിലൊന്ന് മദ്യമാണ്.അയര്‍ലണ്ടില്‍ 20 ബോട്ടിലുകളടങ്ങുന്ന ഒരു ബോക്സ് കോര്‍സ് 330 സിഎല്‍ ബിയറിന് 24 യൂറോയാണ് വില. എന്നാല്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഇതിന്റെ വില 13 പൗണ്ട്, അതായത് 14.50 യൂറോ മാത്രം. അതിര്‍ത്തി റോഡുകളില്‍ വാഹനങ്ങളുടെ തിരക്ക് വര്‍ദ്ധിച്ചിട്ടുമുണ്ട്.

അയര്‍ലണ്ടില്‍ നിന്നും യൂ കെ അതിര്‍ത്തി കടന്നുള്ള വാഹന വ്യാപാരവും കുത്തനെ ഉയര്‍ന്നിട്ടുണ്ട്,വില കൂടുതലുള്ള വാഹനങ്ങള്‍ വാങ്ങാന്‍ യൂ കെ യിലേക്ക് പോകേണ്ട ആവശ്യം പോലുമില്ലത്രേ.അതിര്‍ത്തി കടത്തി വില്പ്പനക്കാരോ ഏജന്റോ അയര്‍ലണ്ടില്‍ എത്തിക്കുന്ന വാഹനങ്ങള്‍ക്ക് ഇവിടെ നിലവിലുള്ളതിനേക്കാള്‍ പതിനഞ്ച് മുതല്‍ 20 %വരെ വിലക്കുറവിലാണ് ഇപ്പോള്‍ ലഭിക്കുന്നത്.
കര്‍ഷകര്‍ക്കും സന്തോഷത്തിന്റെ കാലമാണ്.കാര്ഷികോപകരണങ്ങളുടെയെല്ലാം വിലയിടിവ് ദൃശ്യമാണ്.ലണ്ടന്‍ ഡെറിയിലോ ന്യൂറിയിലോ എത്തി ഒരു ട്രാക്റ്റര്‍ വാങ്ങിയാല്‍ കുറഞ്ഞത് 13% ലാഭം.പോകുന്ന വഴിയില്‍ കുറഞ്ഞ വിലയ്ക്ക് മദ്യവും ലഭിക്കും എന്നത് ഇവരുടെ സന്തോഷം ഇരട്ടിപ്പിക്കുന്നു!കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ക്കും വില കുറച്ചു കൊണ്ടാണ് നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ കച്ചവടക്കാര്‍ കുടുംബങ്ങളെ ഒന്നാകെ ഷോപ്പിംഗിനു ക്ഷണിക്കുന്നത്.
അതേസമയം അയര്‍ലണ്ടിന്റെ അതിര്‍ത്തി സംസ്ഥാനങ്ങളിലുള്ള കടകളാണ് ഇതിന്റെ ദോഷമനുഭവിക്കുന്നത്. ഇവിടെ കച്ചവടം കുത്തനെ കുറഞ്ഞിരിക്കുകയാണ്.

Scroll To Top