Thursday August 17, 2017
Latest Updates

ഗൃഹാതുരത്വത്തിന്റെ രുചിഭേദങ്ങളുണര്‍ത്തുന്ന അങ്കമാലിയിലെ ക്രിസ്മസ് ദിനങ്ങള്‍ !(ദിവ്യ ജോസ്) 

ഗൃഹാതുരത്വത്തിന്റെ രുചിഭേദങ്ങളുണര്‍ത്തുന്ന അങ്കമാലിയിലെ ക്രിസ്മസ് ദിനങ്ങള്‍ !(ദിവ്യ ജോസ്) 

 ങ്ങനെ ഒരു ക്രിസ്തുമസ്സ് കൂടി!
കുഞ്ഞുനാളിലെ ക്രിസ്തുമസ്സ് ഓര്‍മകള്‍:
അവയ്ക്ക് ഒരു മഞ്ഞു മൂടി നില്‍ക്കുന്ന പാതിരാ കുര്‍ബാനയുടെ ചൈതന്യം ഉണ്ടായിരുന്നു.
കുര്‍ബാനക്കു പോകുമ്പോള്‍ വഴിയരികിലെ വീടുകളിലെ പുല്‍ക്കൂട്ടിലെ ഉണ്ണിയെയും മറ്റ് അത്ഭുത കാഴ്ചകളുടെയും (ചില ചേട്ടന്മാര്‍ നെല്ല്, പയറ് തുടങ്ങിയ വിത്തുകള്‍ മുളപ്പിച്ചത് മനോഹരമായി പതിപ്പിച്ചു വച്ചും ജലധാരകള്‍ ഉണ്ടാക്കിയും പല നിറത്തിലുള്ള ബള്‍ബുകള്‍ ഉണ്ടാക്കി വച്ചും ശരിക്കും കുഞ്ഞുനാളില്‍ അത്ഭുതപ്പെട്ട് നോക്കി നിന്നണ്ട് ) ആശ്ചര്യം ഉണ്ടായിരുന്നു.
പാതിരാ കുര്‍ബാന കഴിഞ്ഞ് ബാക്കി വച്ച ഉറക്കം പ്രിയപ്പെട്ട കമ്പിളി പുതപ്പിനുള്ളില്‍ ഉറങ്ങിത്തീരുമ്പോഴേയ്ക്കും അമ്മച്ചിയുടെ കൈപ്പുണ്യത്തില്‍ വിടരുന്ന കളളപ്പത്തിന്റെയും താറാവ് കറിയുടെയും മണം ….താനേ കിടക്കവിട്ടെണീപ്പിച്ചിട്ടുണ്ടാകും!
അത് കഴിച്ച് കഴിയുമ്പോഴെക്കും ഒരു ആശ്വാസം .
പിന്നെ അടുക്കളയില്‍ മണങ്ങളുടെ പൂരമാണ്.
അതു വരെ അവിടിവിടെ ഓടി നടന്നിരുന്ന ഒന്നോ രണ്ടോ പൂവന്‍കോഴികളുടെ കാര്യത്തിന് തീരുമാനമാകും.
പിന്നെ വിനാഗിരിയൊക്കെ തിരുമ്മി വച്ചിരിക്കുന്ന ‘പൂവന്‍ കോഴിക്കഷണങ്ങള്‍ ‘ തേങ്ങാപ്പാലില്‍ വെന്ത് തിളക്കുമ്പോഴുണ്ടാകുന്ന മണം… 
ഹൊ… 
അത് മൂക്കിലടിച്ചു കഴിഞ്ഞാല്‍ പിന്നൊന്നും വേണ്ടാന്ന് തോന്നും.
പക്ഷേ… 
അപ്പുറത്ത് നല്ല തൂളിയോ ബ്രാലോ മാങ്ങയിട്ട് തേങ്ങാപ്പാലില്‍ വെന്തു വരുന്നതിന്റെ അതി മാരക മണം…
ഇടയ്ക്ക് വല്ല തേങ്ങ ചിരണ്ടാനോ ഉളളിയരിയാനോ പറയുമ്പോഴായിരിക്കും മറ്റന്നാള്‍ ഉള്ള ടെസ്റ്റ് പേപ്പറിനെക്കുറിച്ച് എനിക്ക് പെട്ടെന്ന് ഓര്‍മ വരിക.
അങ്ങനെ തടിയൂരി മുറിയില്‍ വന്നാലും രക്ഷയില്ല.
‘ അങ്കമാലി സ്‌പെഷ്യല്‍ ‘ പോര്‍ക്ക് വരട്ടുന്നതിന്റെ മണം വന്നു കഴിഞ്ഞാല്‍ Quit Test Paper എന്നും പറഞ്ഞ് ഞാന്‍ അടുക്കളയില്‍ വീണ്ടും ഹാജര്‍.
ബന്ധുക്കളെല്ലാം ഏകദേശം 5 Km ചുറ്റളവില്‍ തന്നെ ആയിരിന്നതു കൊണ്ട് വൈകുന്നേരം തറവാട്ടിലേയ്ക്ക് എല്ലാരും വരും. അതിന്റെ വക ‘ വട്ടയപ്പവും ‘ ഉണ്ണിയപ്പവും നേരത്തെ Ready.അതില്‍ നിന്ന് ഓരോന്ന് ചൂണ്ടി തത്കാലം വായിലെ വെള്ളത്തില്‍ അലിയിപ്പിച്ച് നിര്‍ത്തും.
ബീഫ് വറുത്തരച്ച കറി കൂടി ആകുമ്പോള്‍ അടുക്കളയിലെ പരിമളത്തിന് ഒന്നുകൂടി ഉഷാറാകും.
( ആ ബീഫിലെ തേങ്ങാക്കൊത്തിനൊക്കെ എന്നാ രുചിയാ… !)
പപ്പായുടെ സ്‌പെഷ്യല്‍ ‘സറലാസ്’ ( ബാക്കിസ്ഥലങ്ങളില്‍ ഇതിനെ എന്താണാവോ പറയുന്നെ?) ഉണ്ട്. 
സവാള നല്ല നൈസ് ആയി അരിഞ്ഞ് ഉപ്പും പച്ചമുളകം വിനാഗിരിയുമൊക്കെ ചേര്‍ത്ത് തിരുമ്മി നല്ല തേങ്ങാപ്പാല്‍ ഒഴിച്ച് ഉണ്ടാക്കുന്ന ഒരു ഉഗ്രന്‍ സൈഡ് ഡിഷ് ! (വായില്‍ വെള്ളം വരണു.)
അത് മാത്രല്ല… പപ്പാ ഉണ്ടാക്കുന്ന Home made wine ഉം അടിപൊളി തന്നെ.
നല്ല പുഴുക്കലരി വെന്ത ചോറും ഈ കൈപ്പുണ്യത്തില്‍ വെന്ത കറികളുമായി ഒരു അടിപൊടി ഊണ് !
വൈകിട്ട് ആന്റിമാരും അച്ചാച്ചന്മാരും കസിന്‍സ് ഉം ഒക്കെ തറവാട്ടിലേക്ക്.
അവിടെ കാക്കിരി പൂക്കിരി ആഘോഷം.
അതൊക്കെ ഒരു കാലം!
ഇത് …
ഇവിടെ ഈ അയര്‍ലണ്ടില്‍ വന്നിട്ട് പന്ത്രണ്ടാമത്തെ ക്രിസ്തുമസ്സ്!
ഇതിനിടയില്‍ ഒരു പ്രാവശ്യം ക്രിസ്തുമസ്സ് നാട്ടില്‍ കൂടാനായി.
ബാക്കി എല്ലാം ഇവിടെ .
നാടും മാറിയപ്പോള്‍ ആചാരങ്ങളും മാറി.
വീട്ടില്‍ നിന്നും ഫോണിലൂടെ എത്തുന്ന റെസിപ്പികള്‍ പരീക്ഷിച്ച് മനസ്സു മടുത്ത ആദ്യ ക്രിസ്തുമസ്സ് കാലങ്ങള്‍ … 
പിന്നെ എല്ലാം പതിയെ പഠിച്ചു.
പള്ളിയിലെ കുര്‍ബാനകളുടെ … 
നാട്ടിലെ പുല്‍ക്കൂടുകളുടെ …. 
രുചിയുടെ പൂരങ്ങളെ…
ഈ നാട്ടിലേയ്ക്ക് പറിച്ചുനട്ടിരിക്കുന്നു!!
ക്രിസ്തുമസ്സ് ഷോപ്പിംഗ് കളിലേക്കും പാര്‍ട്ടികളിലേയ്ക്കും മാത്രമായി ആഘോഷങ്ങള്‍ മാറുന്നത് കണ്‍മുന്നില്‍ കാണാം.
Ready to go ക്രിസ്തുമസ്സ്ട്രീകളും മിന്നുന്ന ലൈറ്റുകളിലും സംതൃപ്തിപ്പെടേണ്ടി വരുന്ന അലങ്കാരങ്ങള്‍!
വിലയേറിയ perfume അല്ലെങ്കില്‍ എന്തെങ്കിലും പുതിയ Gadget സമ്മാനമായി കിട്ടുമെന്നുറപ്പുള്ള ക്രിസ്തുമസ്സ് രാത്രികള്‍!
ഏതെങ്കിലും Hotel ല്‍ Book ചെയ്തു ഒരു 34 Course dinner.. അല്ലെങ്കില്‍ ഏതെങ്കിലും Indian/Kerala Take away യില്‍ നിന്നും order ചെയ്യുന്ന Food ഇങ്ങനെയൊക്കെ ചെയ്യാനുള്ള സാഹചര്യങ്ങളാണ് കൂടി വരുന്നത്.
എങ്കിലും ഒരു ക്രിസ്തുമസ് കുര്‍ബാനയും ( ഡ്യൂട്ടി ഇല്ലെങ്കില്‍ ) എന്റെ തന്നെ പരീക്ഷണങ്ങളില്‍ കുറച്ച് വിഭവങ്ങളും ഞാന്‍ ശ്രമിക്കാറുണ്ട്.? 
എത്ര തന്നെയായാലും ‘വേരുകള്‍” നമ്മെ നമ്മുടെ ഭൂതകാലത്തെ കുറിച്ച് ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കും.
കാലത്തിനൊത്തു മാറുമ്പോഴും.. 
പുതിയ സംസ്‌കാരങ്ങളെ ആലിംഗനം ചെയ്യുമ്പോഴും …
ഒരു ഗൃഹാതുരത്വം (ക്ലീഷേ ആണെന്നറിയാം.. എന്നാലും) നമ്മെ ചുറ്റിപ്പിണഞ്ഞു നില്‍ക്കുന്നത് ഒരു സുഖം തന്നെയാണ്.
എല്ലാവര്‍ക്കും ഒരു ചൈതന്യമുള്ള….
ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന….
ക്രിസ്തുമസ്സ് ആശംസകളോടൊപ്പം..
divyaഒരു പുതിയ ..
മാറ്റങ്ങളുടെ…
ഐശ്വര്യങ്ങളുടെ..
നവവത്സരാശംസകളും.

ദിവ്യ ജോസ് 

(സോഷ്യല്‍ മീഡിയയിലൂടെ അയര്‍ലണ്ടിലെ മലയാളികള്‍ക്ക് സുപരിചിതയാണ് നവഎഴുത്തുകാരിയായ ദിവ്യ ജോസ്.അങ്കമാലി വേങ്ങൂര്‍ സ്വദേശിയായ ദിവ്യ ഡബ്ലിന്‍ സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സാണ്)

Scroll To Top