Monday December 11, 2017
Latest Updates

സൗജന്യ ക്രിസ്മസ് വിരുന്നൊരുക്കി അയര്‍ലണ്ടിലെ ഇന്ത്യന്‍ റസ്റ്ററന്റുകളും

സൗജന്യ ക്രിസ്മസ് വിരുന്നൊരുക്കി അയര്‍ലണ്ടിലെ ഇന്ത്യന്‍ റസ്റ്ററന്റുകളും

ഫോട്ടോ:ഡബ്ലിനിലെ ആര്‍ഡിഎസില്‍ നൈറ്റ് ഓഫ് സെന്റ് കൊളാബസ് പാവപ്പെട്ടവര്‍ക്കായി സംഘടിപ്പിച്ച സൗജന്യ ക്രിസ്മസ് ഡിന്നറില്‍ പങ്കെടുക്കുന്നവര്‍.3500 പേരാണ് ഇവിടെ ക്രിസ്മസ് ഡിന്നര്‍ കഴിക്കാനെത്തിയത്.

ടുള്ളമോര്‍:പാവപ്പെട്ടവര്‍ക്ക് ക്രിസ്മസ് കാലത്ത് സൗജന്യ വിരുന്നൊരുക്കി ഓഫാലി കൗണ്ടിയിലുള്ള ടുള്ളമോറിലെ രണ്ട് റസ്റ്ററന്റുകള്‍ അടക്കം മൂന്ന് റസ്റ്ററന്റുകള്‍ രംഗത്തെത്തിയത് പരക്കെ ചര്‍ച്ചാവിഷയമാകുന്നു.ചെറുകിട ഹോട്ടലുകള്‍ പോലും ക്രിസ്മസ് സെയിലിന്റെ ആഘോഷമാക്കിയപ്പോഴാണ് ടുള്ളമോറിലെ ഇന്ത്യന്‍ റസ്റ്ററന്റുകളായ യാദ്ഗാര്‍, കഫേ ഇന്ത്യന്‍ എന്നിവ ചാരിറ്റിയുടെ മഹാ സന്ദേശവുമായെത്തിയത്. ദി ബേക്ക് ഹൗസ് റസ്റ്ററന്റും സൗജന്യ വിരുന്നൊരുക്കി പാവങ്ങള്‍ക്ക് നല്‍കി.

യാദ്ഗാര്‍

ക്രിസ്മസ് രാത്രിയില്‍ ആവശ്യമുള്ളവര്‍ക്ക് സൗജന്യ ബുഫേ ഒരുക്കിയാണ് യാദ്ഗാര്‍ ക്രിസ്മസ് ആഘോഷം അവിസ്മരണീയമാക്കിയത്. ക്രിസ്മസ് ദിവസം ബേക്ക് ഹൗസ് റസ്റ്ററന്റും, കഫേ ഇന്ത്യനും പാവങ്ങള്‍ക്കായി ഭക്ഷണമൊരുക്കി. രാഷ്ട്രീയ പ്രവര്‍ത്തകനായ കെന്‍ സ്മോളനാണ് ഉദ്യമത്തിന് പ്രചോദനമായതെന്ന് ബേക്ക് ഹൗസ് അധികൃതര്‍ പറഞ്ഞു. പല കുടുംബങ്ങളും വൊളണ്ടിയര്‍മാരായെത്തി ഭക്ഷണം, സമ്മാനങ്ങള്‍, കളിപ്പാട്ടങ്ങള്‍ എന്നിവ റസ്റ്ററന്റില്‍ വിതരണം ചെയ്യുകയും ചെയ്തു.

പരമ്പരാഗത ഇന്ത്യന്‍ ഫുഡും, തുര്‍ക്കി, ട്രിമ്മിങ്സ് ഭക്ഷണവുമാണ് കഫേ ഇന്ത്യന്‍ ഒരുക്കിയത്. ഇവിടെയും നിരവധി പേര്‍ പാവങ്ങള്‍ക്ക് നല്‍കാന്‍ സമ്മാനങ്ങളും കളിപ്പാട്ടങ്ങളുമായി എത്തിയിരുന്നു

Scroll To Top