Monday December 05, 2016
Latest Updates

സെന്റ് വിന്‍സന്റ്‌സ് മാസ് സെന്ററില്‍ ക്രിസ്തുമസ് നവവത്സരാഘോഷങ്ങള്‍ നവ്യാനുഭവമായി

സെന്റ് വിന്‍സന്റ്‌സ് മാസ് സെന്ററില്‍ ക്രിസ്തുമസ് നവവത്സരാഘോഷങ്ങള്‍ നവ്യാനുഭവമായി

ഡബ്ലിന്‍:തിരുപ്പിറവിയുടെ ആഹ്ലാദനിറവില്‍    സെന്റ് വിന്‍സന്റ്‌സ്  മാസ് സെന്ററിന്റെ ക്രിസ്തുമസ് നവവത്സരാഘോഷങ്ങള്‍ക്ക് വര്‍ണ്ണാഭമായ സമാപനം.ഓട്ട്‌ലാന്‍ഡ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ട ആഘോഷപരിപാടികള്‍ കണ്ണിനും കാതിനും നവ്യാനുഭവമായി.മതബോധന വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ പുതുമകള്‍ നിറഞ്ഞതായിരുന്നു 

മെറിയോണ്‍ പള്ളി വികാരി ഫാ.ഫെര്‍ഗസ് ഒ’ക്കോണറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്രിസ്തുമസ് സമ്മേളനത്തില്‍ ഫാ.ജോസ് ഭരണിക്കുളങ്ങര,ഫാ.ജോസഫ് വെള്ളനാല്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോയി കണ്ണമ്പുഴ ആശംസകള്‍ നേര്‍ന്നു.ലിന്‍ഡ ലിന്‌ജോ കൃതന്ജത പ്രകാശിപ്പിച്ചു.എവ്‌ലിന്‍ വിന്‌സന്റ് അവതാരികയായിരുന്നു 

ഫാ.മനോജ് പൊന്‍കാട്ടിലിന്റെ നേതൃത്വത്തില്‍ വിപുലമായ തയ്യാറെടുപ്പുകളാണ് ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ക്കായി ഒരുക്കിയിരുന്നത്.ക്രിസ്മസ് ഡിന്നറും ഒരുക്കിയിരുന്നു.

വാര്‍ത്ത/ ഫോട്ടോ :സുനില്‍ ഫ്രാന്‍സീസ് 

vi 4v11v 10vi 9vi 3vi 2vi 1vi jo

Scroll To Top