Tuesday December 06, 2016
Latest Updates

ക്രിസ്തുമസ് ജോലികള്‍ക്ക് നിരവധി അവസരങ്ങള്‍

ക്രിസ്തുമസ് ജോലികള്‍ക്ക് നിരവധി അവസരങ്ങള്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ക്രിസ്തുമസ് വിപണി സജീവമായതോടെ ക്രിസ്തുമസ് ജോലികള്‍ക്ക് നിരവധി അവസരങ്ങള്‍. പ്രമുഖ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകളാണ് ക്രിസ്തുമസ് വിപണിയിലെ തിരക്ക് കണക്കിലെടുത്ത് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നത്. ക്രിസ്തുമസിനു അധിക വരുമാനമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരമാണ് ഈ താല്‍ക്കാലിക ജോലികള്‍. 

പ്രമുഖ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ ആയ അര്‍ഗോസ് അയര്‍ലണ്ടിലും യുകെയിലുമായി 10,000 ഹെല്‍പ്പര്‍മാരെ നിയമിക്കും. അര്‍ഗോസിന് അയര്‍ലണ്ടില്‍ 35 ശാഖകളാണ് ഉള്ളത്. ഇവിടെ ആയിരക്കണക്കിന് ജോലി അവസരങ്ങള്‍ ഉണ്ട്.http://cb-homeretailgroup-fo.luceosolutions.com/ മറ്റൊരു പ്രമുഖ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ ആയ അര്‍നോട്ട്‌സില്‍ താല്കാലിക സെയില്‍സ് ജീവനക്കാരെ നിയമിക്കുന്നു. അര്‍നോട്ട്‌സിലും നൂറുകണക്കിന് ഒഴിവുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്.http://www.arnotts.ie/images/careers/HR-AD.PDF അയര്‍ലണ്ടിലെ പ്രമുഖ സ്റ്റോര്‍ ആയ ബൂട്ട്‌സിലും താല്‍ക്കാലിക ജോലിക്കാരെ നിയമിക്കുന്നുണ്ട്.
https://recruitment.boots.jobs/fe/tpl_boots06.asp?newms=se

Scroll To Top