Monday December 05, 2016
Latest Updates

സ്വോര്‍ഡ്‌സില്‍ കുട്ടികള്‍ക്കായി ‘ക്രിസ്മസ് ഫണ്‍ ഡേ’ 26ന് 

സ്വോര്‍ഡ്‌സില്‍ കുട്ടികള്‍ക്കായി ‘ക്രിസ്മസ് ഫണ്‍ ഡേ’ 26ന് 

ഡബ്ലിന്‍: സ്വോര്‍ഡ്‌സിലെ ‘ക്രിയേറ്റീവ് ചില്‍ഡ്രന്‍സ് ഗ്രൂപ്പ് ‘ കുട്ടികളുടെ നേതൃത്വത്തില്‍ ക്രിസ്മസ് ഫണ്‍ ഡേ’ ഒരുക്കുന്നു. കുട്ടികളുടെ സര്‍ഗ്ഗവൈഭവം,സംഘാടകശേഷി, നേതൃ പാടവം തുടങ്ങിയ പ്രോത്സാഹിപ്പിക്കുന്നതിനായി ഡിസംബര്‍ 26 ( ശനി) ഉച്ചയ്ക്ക് ശേഷം 1.30 മുതല്‍ 4.30 വരെ ‘St. Colmcilles GAA’ ഹാളിലാണ് ഈ വിനോദ സദ്യ ഒരുക്കിയിരിക്കുന്നത്.rosh 
പരമ്പരാഗത രീതിയില്‍ സാന്റാ ക്ലോസ് കുട്ടികളെ സന്ദര്‍ശിക്കുകയും സമ്മാനങ്ങള്‍ വിതരണം ചെയ്യും.കുട്ടികള്‍ക്കായി വിനോദവും വിജ്ഞാനവും കൂടികലര്‍ന്ന വിവിധ മത്സരങ്ങള്‍,കുട്ടികളെയും മുതിര്‍ന്നവരെയും ആകര്‍ഷിക്കുന്ന’ലില്ലിപ്പുട്ട് ഡാന്‍സ്’ തുടങ്ങിയവയും ഉണ്ടായിരിക്കും.
രുചികരമായ നാടന്‍ വിഭവങ്ങളുടെ തട്ടുകടയും അന്നേ ദിവസം ഒരുക്കപ്പെടും.
ഈ ക്രിസ്മസ് നാളുകളില്‍ കുട്ടികളോടൊപ്പം ആഹ്ലാദകരമായി കുറച്ചു സമയം ചിലവിടാന്‍ എല്ലാ മാതാപിതാക്കളെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു .

കൂടുതല്‍ വിവരങ്ങള്‍ക്ക്: Roshen ( 0876241969), Jimmy (0876805213)

വാര്‍ത്ത:ജോര്‍ജ് പുറപ്പന്താനം 

Scroll To Top