Saturday February 25, 2017
Latest Updates

ഡബ്ലിന്‍ ക്രിസ്തുമസ്സ് വില്ലേജ്’ഐ ബിലീവ്’ (വീഡിയോ)

ഡബ്ലിന്‍ ക്രിസ്തുമസ്സ് വില്ലേജ്’ഐ ബിലീവ്’ (വീഡിയോ)

ഡബ്ലിന്‍:ക്രിസ്തുമസ്സിന് മൂന്നു മാസങ്ങള്‍ ഉണ്ടെങ്കിലും, ഒരുക്കങ്ങള്‍ വരവായി. അയര്‍ലണ്ടിലെ ഏറ്റവു ഉയരം കൂടിയ ക്രിസ്തുമസ്സ് ട്രീയ്ക്കു വേണ്ടിയുള്ള മത്സരങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഡബ്ലിനില്‍ ഒരുങ്ങുന്ന  പുതിയ മാര്‍ക്കറ്റിലെ  പ്രധാന ആകര്‍ഷണം 50 അടി ഉയരമുള്ള ഒരു ക്രിസ്തുമസ്സ് ട്രീ ആയിരിക്കും. ഇന്നലെ ലോഞ്ച് ചെയ്ത ‘ ഐ ബിലീവ്’ ക്രിസ്തുമസ്സ് വില്ലേജ് നവംബര്‍ 26 മുതല്‍ ഡിസംബര്‍ 23 വരെ കസ്റ്റം ഹൗസ് ഏരിയയില്‍ പ്രവര്‍ത്തിക്കും.

ഭക്ഷണ പാനീയങ്ങള്‍, കരകൗശലം, ഹോര്‍ട്ടി കള്‍ച്ചര്‍ എന്നിവ കേന്ദ്രീകരിക്കുന്ന 230 ഉത്സവകാല തൊഴില്‍ അസരങ്ങള്‍ കൂടി ഇതിനൊക്കെ ഒപ്പം ലഭിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രണ്ട് മാസം നീളുന്ന മാര്‍ക്കറ്റ് 8.4 മില്ല്യണ്‍ യൂറോ രാജ്യത്തിന്റെ  സമ്പദ് വ്യവസ്ഥയില്‍ കൂട്ടിച്ചേര്‍ക്കുമെന്നും ഓരോ ദിവസവും 10,000 കാഴ്ചക്കാരെ ആകര്‍ഷിക്കുമെന്നുമാണ് സംഘാടകരുടെ അവകാശപ്പെടുന്നത്. ജീവ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താനും പ്രചാരണത്തിനുമുള്ള അവസരവും ഇവിടെ ലഭിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. 

2014 ലെ ഡബ്ലിന്‍ ക്രിസ്മസ് മാര്‍ക്കറ്റിന്റെ വീഡിയോ താഴെ കാണാം.

വീഡിയോ : മാര്‍ട്ടീന്‍ വര്‍ഗീസ് (ചെറി മാര്‍ട്ടിന്‍,വിക്ലോ)   

Scroll To Top