Saturday December 03, 2016
Latest Updates

അയര്‍ലണ്ടില്‍ ക്രിസ്തുമസ് വിപണി സജീവമാവുന്നു ,സാന്റാ വരവായി …

അയര്‍ലണ്ടില്‍ ക്രിസ്തുമസ് വിപണി സജീവമാവുന്നു ,സാന്റാ വരവായി …

(ഫോട്ടോ :ഗാല്‍വേ ക്രിസ്മസ് മാര്‍ക്കറ്റ്)ഡബ്ലിന്‍:ഡബ്ലിന്‍ നഗരം ക്രിസ്തുമസ് ലഹരിയില്‍.ഒരു മാസം കൂടി ബാക്കിയുണ്ടെങ്കിലും നഗരത്തിന്റെ മുക്കും മൂലയും ക്രിസ്തുമസിനെ വരവേല്ക്കാന്‍ ഒരുങ്ങികഴിഞ്ഞു,എങ്ങും ആഹ്ലാദത്തിന്റെ നിറച്ചാര്‍ത്തുകള്‍.
ഉത്സവ അറിയിപ്പുമായി സാന്റാ നഗരത്തിലെങ്ങും ചുറ്റികറങ്ങാന്‍ തുടങ്ങി കഴിഞ്ഞു.ഇക്കൊല്ലത്തെ ക്രിസ്തുമസ് ആഘോഷങ്ങളുടെ പ്രധാന വേദിയായ സെന്റ് സ്റ്റീഫന്‍സ് ഗ്രീനില്‍ ഇന്നലെ സാന്താ സന്തോഷവുമായെത്തി,



ക്രിസ്തുമസിനെ വരവേല്‍ക്കാനൊരുങ്ങി അയര്‍ലണ്ടിലെ ക്രിസ്തുമസ് വിപണി സജീവമായി.രാജ്യത്തെ ആദ്യ പരമ്പരാഗത ക്രിസ്തുമസ് വിപണി ഡബ്ലിന്‍ സിറ്റി സെന്ററിലെ സെന്റ് സ്റ്റീഫന്‍സ് ഗ്രീന്‍ പാര്‍ക്കില്‍ തുടങ്ങി.dub chri

നവംബര്‍ 13 ന് തുടങ്ങിയ ക്രിസ്തുമസ് വിപണി ഡിസംബര്‍ 23 വരെ പ്രവര്‍ത്തിക്കും.പരമ്പരാഗതമായ രീതിയില്‍ തടി പലക കൊണ്ട് കെട്ടിയുണ്ടാക്കിയ കൊച്ചു കൊച്ചു കടകളിലാണ് ഇവിടുത്തെ ക്രിസ്തുമസ് വിഭവ വില്പ്പന.അറുപതില്‍ അധികം കടകളില്‍ നിന്നായി ക്രിസ്തുമസിനു ആവശ്യമായ വസ്തുക്കളുടെയും,സമ്മാനങ്ങളുടെയും ഒരു വന്‍ ശേഖരം തന്നെയുണ്ടിവിടെ.വില കൂടുതലാണെന്ന് പരാതി ഉയരുന്നുണ്ടെങ്കിലും പരീക്ഷിച്ചറിയുന്നതിലും ,സന്ദര്‍ശിക്കുന്നതിലും തെറ്റില്ല. 

സെന്റ് സ്റ്റീഫന്‍സ് ഗ്രീന്‍ പാര്‍ക്കിനുചുറ്റുമായാണ് മനോഹരമായി സംവിധാനം ചെയ്തിരിക്കുന്ന ക്രിസ്തുമസ് മാര്‍ക്കറ്റ്.

ഡബ്ലിന്‍ സിറ്റി സെന്ററിലെ ക്രിസ്തുമസ് വിപണിയും സജീവമായിട്ടുണ്ട്,ഗ്രാഫ്ട്ടന്‍ സ്ട്രീറ്റും ഹെന്റ്രി സ്ട്രീറ്റും ദീപാലങ്കാരത്താല്‍ തിളങ്ങിയാണ് നില്‍ക്കുന്നത്.ഓ കോണല്‍ സ്ട്രീറ്റിലെ ക്രിസ്തുമസ് ദീപം തെളിയുന്നത് നവംബര്‍ 30 നാണ്santa-claus-in-chicago

പ്രധാന ഷോപ്പിംഗ് മാളുകളായ ആര്‍നൊര്‍ട്ട്‌സും,ജെര്‍വീസും ആഘോഷത്തിന്റെ അരങ്ങൊരുക്കി കഴിഞ്ഞു.ഈ വര്‍ഷം 20 മില്യന്‍ യൂറോയുടെ കച്ചവടമാണ് ഡബ്ലിന്‍ സിറ്റി സെന്റര്‍ വിപണി പ്രതീക്ഷിക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം 600,000 പേരെ കൂടുതലായി പ്രതീക്ഷിക്കുന്നതായും ഡബ്ലിന്‍ സിറ്റി സെന്ററിലെ സ്ഥാപനങ്ങള്‍ വെളിപ്പെടുത്തി. ക്രിസ്തുമസ് വ്യാപാരവുമായി ബന്ധപ്പെട്ട് 150 ഓളം അധിക തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കപ്പെടും. ഡബ്ലിനിലെ 2500 ഓളം ബിസിനസ് സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ഡബ്ലിന്‍ സിറ്റി ബിസിനസ് ഇംപ്രൂവ്‌മെന്റ് ഡിസ്ട്രിക്റ്റ് (ബിഡ്) ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അയര്‍ലണ്ട് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവുമധികം വ്യാപാരം നടക്കുന്നത് ക്രിസ്തുമസ് സീസണിലാണ്. അതുകൊണ്ട് തന്നെ ക്രിസ്തുമസ് സീസണിലെ വ്യാപാര സാധ്യത പരമാവധി പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് വ്യാപാരികള്‍ മുന്നോട്ട് നീങ്ങുന്നത്. ഓസ്ട്രിയ, ജര്‍മനി, നോര്‍ത്തേന്‍ ഇറ്റലി, ഫ്രാന്‍സ് എന്നിവടങ്ങളിലെല്ലാം ക്രിസ്തുമസ് വിപണി സജീവമായിക്കഴിഞ്ഞു.

ഷോപ്പിങ്ങിന് എത്തുന്നവരെ രസിപ്പിക്കുന്നതിന് ഷോപ്പിംഗ് സെന്ററുകളില്‍ ക്വയര്‍ സംഘങ്ങളും കരോള്‍ സംഘങ്ങളും സജീവമായി.ഓണ്‍ലൈന്‍ ഷോപ്പിങ്ങിനെ ആശ്രയിക്കാതെ കൂടുതല്‍ ഉപഭോക്താക്കള്‍ സിറ്റി സെന്ററില്‍ നേരിട്ട എത്തി ഷോപ്പിംഗ് നടത്തുമെന്നാണ് ബിഡ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്രാദേശിക സമ്പദ്ഘടനയ്ക്ക് പ്രയോജനം ചെയ്യില്ല. എന്നാല്‍


നേരിട്ടുള്ള ഷോപ്പിംഗ് സമ്പദ്ഘടനയ്ക്ക് പ്രയോജനം ചെയ്യും. സെന്റ് സ്റ്റീഫന്‍സ് ഗ്രീനില്‍ ആദ്യ ക്രിസ്തുമസ് വിപണി തുടങ്ങാനായത് സന്തോഷകരമണെന്ന് ബിഡ് സിഇഓ റിച്ചാര്‍ഡ് ഗിനി പറഞ്ഞു.

Scroll To Top