Tuesday December 06, 2016
Latest Updates

കോര്‍ക്കില്‍ ജനുവരി 2 ന് ആഘോഷം:ക്രിസ്മസ് കരോള്‍ മത്സരത്തിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു 

കോര്‍ക്കില്‍ ജനുവരി 2 ന് ആഘോഷം:ക്രിസ്മസ് കരോള്‍ മത്സരത്തിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു 

കോര്‍ക്ക്: പ്രവാസി മലയാളി അസോസിയേഷന്‍ 2016 ജനുവരി 2 നു ടോഗറിലെ സെന്റ് ഫിന്ബാര്‍ ക്ലബ്ബില്‍ വെച്ച് നടത്തുന്ന ക്രിസ്തുമസ് പുതു വത്സര ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി സംഘാടകര്‍ അറിയിച്ചു .

കോര്‍ക്കില്‍ ആദ്യമായി നടത്തുന്ന കരോള്‍ മത്സരത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 200 യൂറോയും എവര്‍ റോളിംഗ് ട്രോഫിയും ആണ് ഒന്നാം സമ്മാനം.നൂറു യൂറോ രണ്ടാം സമ്മാനം നേടുന്നവര്‍ക്ക് ലഭിക്കും.വളരെ ലളിതമായ നിയമാവലിയാണ് ഇതിനായി പാലിക്കേണ്ടത്.യൂണിഫോം , ക്രിസ്തുമസ് പാപ്പ ,കുട്ടികളുടെ സാന്നിധ്യം എന്നിവ ടീമുകളുടെ വിജയ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങള്‍ ആയിരിക്കും.

2 പാട്ടുകളാണ് ഒരു ടീമിന് അനുവദിച്ചിരിക്കുന്നത്.കരോക്കേ അനുവദിക്കും.ഇംഗ്‌ളീഷ് മലയാളം പാട്ടുകളാണ് പാടേണ്ടത്.ഒരു ടീമില്‍ അഞ്ചു പേരെങ്കിലും ഉണ്ടായിരിക്കണം.ഒരാള്‍ ഒന്നില്‍ കൂടുതല്‍ ടീമില്‍ പാടാന്‍ അനുവദിക്കില്ല. 

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും സാജന്‍(0870556227), ജെയിസ് (0872050696)എന്നിവരുമായി ബന്ധപ്പെടുക.

കലാ പരിപാടികള്‍ അവതരിപ്പിക്കുവാന്‍ താല്പര്യം ഉള്ളവര്‍ മേല്പറഞ്ഞ നമ്പരുകളില്‍ വിളിച്ചാല്‍ മതിയാകും. ക്രിസ്തുമസ് പുതുവല്‌സരാഘോഷത്തിന്റെ ടിക്കറ്റുകള്‍ വിതരണം തുടങ്ങിയതായി സംഘാടകര്‍ അറിയിച്ചു. പരിപാടികള്‍ വിജയമാക്കി തീര്‍ക്കുവാന്‍ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി പ്രവാസി മലയാളി അസോസിയേഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു 
വാര്‍ത്ത:റോജോ പുറപ്പന്താനം 



Scroll To Top