Friday December 09, 2016
Latest Updates

സി .എസ് .ഐ . മലയാളം കോണ്‍ഗ്രിഗേഷന്റെ കരോള്‍ സര്‍വീസ് ഇന്ന് ഡബ്ലിനില്‍ 

സി .എസ് .ഐ . മലയാളം കോണ്‍ഗ്രിഗേഷന്റെ കരോള്‍ സര്‍വീസ് ഇന്ന്  ഡബ്ലിനില്‍ 

ഡബ്ലിന്‍ : സി .എസ് .ഐ . മലയാളം കോണ്‍ഗ്രിഗേഷന്റ്‌റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ക്രിസ്തുമസ് കാരോള്‍ സര്‍വ്വീസ് 2014 ഡിസംബര്‍ 13 , ശനിയാഴ്ച്ച രാവിലെ 11 മണി മുതല്‍ ഡബ്ലിനിലെ ഡോണോര്‍ അവന്യൂവിലുളള സെന്റ് കാതറിന്‍ ആന്റ് സെന്റ് ജെയിംസ് ചര്‍ച്ച് ഓഫ് അയര്‍ലണ്ട് പള്ളിയില്‍ വച്ച് നടത്തപ്പെടുന്നതാണ്.

മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള കാരോള്‍ ഗാനങ്ങള്‍ ഗായക സംഘം ആലപിക്കുന്നതാണ് .ഡബ്ലിന്‍ ലൂക്കന്‍ സെന്റ് മേരീസ് ചര്‍ച്ച് വികാരി ഫാ. നൈനാന്‍ പി. കുര്യാക്കോസ് ക്രിസ്തുമസ് സന്ദേശം നല്‍കും. കൂടാതെ കുട്ടികളുടെ ഗായക സംഘത്തിന്റ്‌റെ പാട്ടുകളും സ്‌കിറ്റും അരങ്ങേറുന്നതാണ് .വിഭവ സമൃദ്ധമായ ക്രിസ്മസ് വിരുന്നും ഒരുക്കിയിട്ടുണ്ട് .

എല്ലാവരേയും  കരോള്‍ സര്‍വീസിലേക്ക് സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു

സ്ഥലം : സെന്റ് കാതറിന്‍ ആന്റ് സെന്റ് ജെയിംസ് ചര്‍ച്ച് ഓഫ് അയര്‍ലണ്ട് ,ഡോനോര്‍ അവന്യൂ, ഡബ്ലിന്‍ 8 
(നാവിഗേറ്റര്‍ ഉപയോഗിച്ച് 248 സൗത്ത് സര്‍കുലര്‍ റോഡ് ) .

കൂടുതല്‍ വിവരങ്ങള്‍ക്ക്   
അനു ജോണ്‍സണ്‍: 0872285918 ;
കോശി വര്‍ഗീസ് :0872988778.

Scroll To Top