Wednesday December 07, 2016
Latest Updates

ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ്: ഡബ്ലിന്‍,കോര്‍ക്ക് കണ്‍വന്‍ഷനുകള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ്: ഡബ്ലിന്‍,കോര്‍ക്ക് കണ്‍വന്‍ഷനുകള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

ഡബ്ലിന്‍: ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് (CRF) യൂറോപ്പ് ബൈബിള്‍ കണ്‍വെന്‍ഷന്റെ ഭാഗമായി ഈ മാസം 23ന് ഡബ്ലിനിലും 24ന് കോര്‍ക്കിലും നടത്തപ്പെടുന്ന വചന ശുശ്രൂഷയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.ഡബ്ലിനിലെ പാമേഴ്‌സ് ടൌണിലുള്ള സെന്റ് ലോര്‍ക്കന്‍സ് ബോയ്‌സ് നാഷണല്‍ സ്‌കൂളില്‍ 23 ന് ശനിയാഴ്ച്ച 3 മണിയ്ക്കും,കോര്‍ക്കിലെ ബിഷപ്‌സ് ടൌണ്‍ ജി എ എ എ ക്ലബില്‍ 24 ന് ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു 2 മുതല്‍ 5 മണി വരെയുമാണ് വചന ശിശ്രൂഷ. 

പ്രശസ്ത വചന പ്രഘോഷകനും കോലഞ്ചേരി കോളേജിലെ റിട്ടയേര്‍ഡ് പ്രിന്‍സിപ്പാളും പ്രാഫ. എം. വൈ. യോഹന്നാന്‍ സുവിശേഷസന്ദേശം നല്‍കും. സഭാഭേദം കൂടാതെ യൂറോപ്പിലുള്ള സുവിശേഷതല്‍പ്പരരായ വ്യക്തികള്‍ കുടുംബമായി ഈ യോഗത്തില്‍ സംബന്ധിക്കുന്നതിന് പ്രാര്‍ത്ഥനയോടെ ഒരുങ്ങിക്കൊണ്ടിരിക്കുന്നു.
ബെല്‍ഫാസ്റ്റ്, ഡബ്ലിന്‍, കോര്‍ക്ക് (മെയ് 22, 23, 24) എന്നീ സ്ഥലങ്ങളില്‍ നടക്കുന്ന യോഗങ്ങളിലേക്കു യാത്രാ സൗകര്യങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : http://crfgospel.org/Europe/


Scroll To Top