Friday December 09, 2016
Latest Updates

ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് യൂറോപ്പ് കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് യൂറോപ്പ് കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

DU MYYഡബ്ലിന്‍ :യേശുക്രിസ്തു തരുന്ന പാപക്ഷമയും ഹൃദയശുദ്ധീകരണവും അനുഭവിച്ചുകൊണ്ട് സഭാഭേദം കൂടാതെ ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയും ദൈവവേല ചെയ്യുകയും ചെയ്യുന്നവരുടെ കൂട്ടായ്മയായ ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ (CRF) യൂറോപ്യന്‍ കണ്‍വെന്ഷന്‍ മേയ് 20 ന് ആരംഭിക്കും.

ഈ മാസം മെയ് 20 മുതല്‍ ജൂണ്‍ 5 വരെ അയര്‍ലണ്ടിലും യൂറോപ്പിന്റെ പല സ്ഥലങ്ങളിലായി വിവിധ സഭകളിലുള്ള സുവിശേഷ തല്‍പ്പരരായ ആളുകള്‍ ഒരുമിച്ചു ചേരുന്ന കണ്‍വന്‍ഷനില്‍ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിന്റെ മുന്‍ പ്രിന്‍സിപ്പാളും അമൃതധാര വചനസുധ ടിവി പ്രഭാഷകനുമായ ലോകപ്രശസ്ത സുവിശേഷകന്‍ പ്രൊഫ. എം. വൈ. യോഹന്നാന്‍ കോലഞ്ചേരിയി നിന്നും സുവിശേഷ സന്ദേശം നല്‍കും. കൂടാതെ ദുഃഖവും, കയ്പ്പും, പാപവും നിറഞ്ഞ ജീവിതത്തില്‍ നിന്നും ദൈവകൃപയാല്‍ മാനസാന്തരവും പാപമോചനവും നല്കിയ ക്രിസ്തുവിന്റെ സ്‌നേഹം അനുഭവിച്ചുകൊണ്ട് ഏഷ്യയിലെ ഏറ്റവും വലിയ ഡെന്റല്‍ ലാബിന്റെ മാനേജിങ്ങ് ഡയറക്ടറായ ജോണ്‍ കുര്യാക്കോസ് വചനം നല്‍കാന്‍ എത്തുന്നു.

അയര്‍ലണ്ടില്‍ മെയ് മാസം 21ന് ഡബ്ലിനിലും, 22ന് കോര്‍ക്കിലും, 24ന് ഗോല്‍വെ, 25ന് കാവന്‍ എന്നീ നാല് സ്ഥലങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു. കൂടാതെ ബെല്‍ഫാസ്റ്റ്, എഡിന്‍ബറോ, സ്വിറ്റ്‌സര്‍ലന്റ്, വിയന്ന, ജര്‍മനി, ഇറ്റലി, നോട്ടിങ്ങ്ഹാം, ന്യൂകാസില്‍ , യോര്‍ക്ക്, ബാന്‍ബറി, മെയ്ഡ്‌സ്റ്റോണ്‍, ഈസ്റ്റ്ഹാം, ബെഡ്‌ഫോര്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു.

പണമില്ലാത്തതുകൊണ്ട് സുവിശേഷവേല മുടങ്ങുകയില്ലെന്നും വിശുദ്ധരില്ലെങ്കില്‍ ദൈവവേല സാധ്യമാകുകയില്ലയെന്നും പഠിപ്പിക്കുന്നു. മതമോ സഭയോ മാറുന്നതല്ല മറിച്ച് മനം മാറുന്നതാണ് ക്രിസ്ത്യന്‍ റിവൈവ ഫെല്ലോഷിപ്പ് ലക്ഷ്യമാക്കുന്നത്.ആശയറ്റ അനേകര്‍ക്ക് താങ്ങും തണലുമായി. മദ്യത്തിന്റെയും കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും പിടിയിലമര്‍ന്ന് അരാജകത്വവും ആക്രമണവും അത്മഹത്യ പ്രവണതയും മൂലം അനുദിനം നശിച്ചുകൊ ണ്ടിരുന്ന പതിനായിരക്കണക്കിന് കുടുംബങ്ങളെ സമാധാന ജീവിതത്തിലേക്ക് തിരിച്ചുകൊണ്ട ുവരുവാന്‍ സാധിച്ചുവെന്നതാണ് പ്രൊഫ. എം. വൈ. യോഹന്നാനും ക്രിസ്ത്യന്‍ റിവൈവ ഫെല്ലോഷിപ്പിനും കിട്ടിയ ദൈവകൃപ.

മാനസാന്തരമാണ് ഈ കാലഘട്ടത്തിന്റെ അടിയന്തിരാവശ്യം. ജീവിതത്തിന് രൂപാന്തരവും, സമാധാനവും നിത്യശാന്തിയും തരുന്ന യേശുക്രിസ്തുവിന്റെ നിര്‍മ്മല സുവിശേഷം കേള്‍ക്കുവാന്‍ താങ്കളെ കുടുംബസമേതം ക്ഷണിക്കുന്നു. കൂടൂതല്‍ വിവരങ്ങള്‍ക്ക് താഴെകാണുന്ന വെബ്‌സൈറ്റ് പ്രയോജനപ്പെടുത്തുക.http://www.crfgospel.org/Europe/

 

ട്വിങ്കിള്‍ ജോര്‍ജ്(0873267251)

Scroll To Top