Sunday December 11, 2016
Latest Updates

പ്രൊഫ. എം.വൈ യോഹന്നാന്‍ അയര്‍ലണ്ടിലേയ്ക്ക്: ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് കണ്‍വെന്‍ഷന്‍ മെയ് 23 ന് തുടങ്ങും 

പ്രൊഫ. എം.വൈ യോഹന്നാന്‍ അയര്‍ലണ്ടിലേയ്ക്ക്: ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് കണ്‍വെന്‍ഷന്‍ മെയ് 23 ന് തുടങ്ങും 

ഡബ്ലിന്‍: കോലഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ സുവിശേഷകന്‍ പ്രൊഫ. എം.വൈ യോഹന്നാന്‍ നേതൃത്വം നല്‍കുന്ന കണ്‍വെന്‍ഷന്‍ മെയ് 23 ന് ഡബ്ലിനില്‍ നടത്തപ്പെടും.മെയ് 23 മുതല്‍ അയര്‍ലണ്ടിലും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലുമായി നടത്തപ്പെടുന്ന കണ്‍വെന്‍ഷനുകളില്‍ വിവിധ പൗരസ്ത്യ സഭകളിലുള്ള സുവിശേഷ തല്‍പ്പരരായ ആളുകള്‍ ഒരുമിച്ച് ചേരും. 

കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിന്റെ മുന്‍ പ്രിന്‍സിപ്പാളും അമൃതധാര, വചന സുധ ടിവി പ്രഭാക്ഷകനുമായ പ്രമുഖ സുവിശേഷകന്‍ പ്രൊഫ. എം.വൈ യോഹന്നാന്‍ വിവിധ സ്ഥലങ്ങളില്‍ ക്രമീകരിച്ചിരിക്കുന്ന കണ്‍വെന്‍ഷനുകളില്‍ സുവിശേഷ സന്ദേശം നല്‍കും. 
മെയ് 23ന് ഉച്ചയ്ക്ക് 3 മണി മുതല്‍ 6.30 വരെ ഡബ്ലിനില്‍ സെന്റ് ലോര്‍ക്കന്‍സ് ബോയ്‌സ് നാഷണല്‍ സ്‌കൂളി( പാമേഴ്‌സ്ടൗണ്‍)ലാണ് ആദ്യദിന കണ്‍വെന്‍ഷന്‍.
മെയ് 24ന് കോര്‍ക്കില്‍ ബിഷപ്‌സ് ടൗണ്‍ ജിഎഎ ക്ലബില്‍ കണ്‍വെന്‍ഷന്‍ നടത്തപ്പെടും. ഉച്ചക്ക് രണ്ടു മുതല്‍ അഞ്ച് മണി വരെയാവും സമയക്രമം.
ബെല്‍ഫാസ്റ്റ്, ഡബ്ലിന്‍, കോര്‍ക്ക് എന്നിവിടങ്ങളിലെ പരിപാടികള്‍ക്ക് വിവിധ സ്ഥലങ്ങളില്‍ നിന്നും യാത്രാ സൗകര്യം ഏര്‍പ്പെടുത്തുന്നതാണ്. 
മെയ് 19ന് വിയന്ന, 20ന് സ്വിറ്റ്‌സര്‍ലന്റ്, 21ന് എഡിന്‍ബറോ, 22ന്‌ബെല്‍ഫാസ്റ്റ്, 25ന് മാഞ്ചസ്റ്റര്‍, 26ന് യോര്‍ക്ക്, 27ന് ഹെമല്‍ഹെംപ്‌സറ്റഡ്, 28ന് നോര്‍വിച്ച്, 29ന് ബെഡ് ഫോര്‍ഡ്, എന്നിങ്ങനെ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തപ്പെടുന്ന കണ്‍വെന്‍ഷനുകളിലും പ്രൊഫ. എം.വൈ യോഹന്നാന്‍ സന്ദേശം നല്‍കും.
യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ സമാപനം മെയ് 30,31 തീയതികളിലായി ലണ്ടന്‍ ഈസ്റ്റ് ഹാമില്‍ പ്ലാഷറ്റ് സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് നടത്തപ്പെടുക. 

കൂടുതല്‍ വിവരങ്ങള്‍ക്ക്

0872182948, 0873267251



Scroll To Top