Friday December 09, 2016
Latest Updates

ഐഎസിനെതിരെ പൊരുതുന്ന ക്രിസ്ത്യന്‍ മിലിട്ടറി ഗ്രൂപ്പില്‍ ചേരാന്‍ പുറപ്പെട്ട ലിമറിക്കുകാരന് യാത്രാനുമതി നിഷേധിച്ചു

ഐഎസിനെതിരെ പൊരുതുന്ന ക്രിസ്ത്യന്‍ മിലിട്ടറി ഗ്രൂപ്പില്‍ ചേരാന്‍ പുറപ്പെട്ട ലിമറിക്കുകാരന് യാത്രാനുമതി നിഷേധിച്ചു

isis-dഡബ്ലിന്‍:ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ (ഐഎസ്) പോരാടാനിറങ്ങിയ ലിമറിക്കുകാരനെ ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ അധികൃതര്‍ തടഞ്ഞു. ഐഎസിനെ ആക്രമിക്കുക എന്ന ഉദ്ദേശ്യവുമായി ഇറാഖിലേയ്ക്ക് പോകാന്‍ തുടങ്ങുകയായിരുന്നു ഡേവിഡ് ഹയസ് എന്ന 39കാരനെയാണ് എയര്‍പോര്‍ട്ടില്‍ തടഞ്ഞത്.

എയര്‍പോര്‍ട്ടിലെ ഭീകര വിരുദ്ധ പോലീസാണ് ഹയസിന്റെ യാത്ര തടഞ്ഞത്. ഇദ്ദേഹത്തിന്റെ ഉദ്ദേശ്യം നല്ലതാണെങ്കിലും, യാത്ര അനുവദിക്കാന്‍ കഴിയില്ലെന്ന് പോലീസ് അറിയിച്ചു!.മണിക്കൂറുകളോളം എയര്‍പോര്‍ട്ടില്‍ തടഞ്ഞുവച്ച ഹയസിനെ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തു.

സിറിയയിലും ഇറാകിലും ലോകമെമ്പാടും ഐഎസ് ചെയ്യുന്ന അക്രമങ്ങള്‍ കണ്ടിട്ടാണ് താന്‍ അവര്‍ക്കെതിരെ പോരാടാന്‍ ഇറങ്ങിത്തിരിച്ചതെന്ന് ഹയസ് പറഞ്ഞു. ഐഎസിനെ ആക്രമിക്കുക എന്ന ഉദ്ദേശ്യത്തോടെ രണ്ട് വര്‍ഷം മുമ്പ് രൂപീകരിച്ച ക്രിസ്ത്യന്‍ മിലിട്ടറി ഗ്രൂപ്പായ അസിറിയന്‍ മിലിഷ്യയില്‍ ചേരുകയായിരുന്നു ലക്ഷ്യം. ഐഎസ് തീവ്രവാദികള്‍ കൊന്ന ഒരു കുട്ടിയുടെ ഫോട്ടോ കണ്ട താന്‍ ഭീകരവാദികള്‍ക്കെതിരെ പോരാടണമെന്ന് തീരുമാനിക്കുകയായിരുന്നു. യാത്ര മുടങ്ങിയെങ്കിലും ഇനിയും മിലിഷ്യയില്‍ ചേരാന്‍ കഴിയുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രതീക്ഷയത്രേ .

Scroll To Top