Wednesday January 25, 2017
Latest Updates

അയര്‍ലണ്ടിലെ ക്രൈസ്തവ ആരാധനാ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടല്‍ ഭീഷണിയില്‍

അയര്‍ലണ്ടിലെ ക്രൈസ്തവ ആരാധനാ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടല്‍ ഭീഷണിയില്‍

ലീംറിക്ക്:ലീംറിക്കിലെ അതി പുരാതനമായ ഡോമിനിക്കിന്‍ ആശ്രമം പൂര്‍ണ്ണമായി അടച്ചിടാനുള്ള സന്ന്യസ്ത സഭാ തീരുമാനം തല്ക്കാലത്തേയ്ക്ക് മാറ്റി.1227 മുതല്‍ ലീംറിക്കില്‍ പ്രവര്‍ത്തിച്ചു വരുന്ന പ്രമുഖ ആശ്രമദേവാലയമായ ഗ്‌ളെന്‍വര്‍ത്ത് സ്ട്രീറ്റിലെ സെന്റ് സേവ്യേഴ്‌സ് പള്ളിയാണ് സന്ന്യസ്ഥ സഭയിലെ അംഗങ്ങളുടെ കുറവിനെ തുടര്‍ന്ന് അടച്ചിടാന്‍ സഭാധികൃതര്‍ തീരുമാനിച്ചത്.

എന്നാല്‍ അമേരിക്കയില്‍ നിന്നുള്ള സിസ്റ്റേഴ്‌സ് ഓഫ് സിസിലിയ എന്ന ഒരു സന്യാസിനി സഭ ആശ്രമദേവാലയം ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.ദേവാലയം അടയ്‌ക്കാനുള്ള സഭാധികാരികളുടെ തീരുമാനത്തെ തുടര്‍ന്ന് ലീംറിക്ക് ബിഷപ് ബ്രെണ്ടാന്‍ ലീഹിയാണ് അമേരിക്കന്‍ സന്യാസിനി വിഭാഗത്തിന്റെ സഹായം തേടിയത്.

അയര്‍ലണ്ടിലെ നിരവധി ദേവാലയങ്ങളും സന്ന്യസ്ഥ ഭവനങ്ങളും വിശ്വാസികളുടെ കുറവിനെ തുടര്‍ന്ന് അടച്ചുപൂട്ടല്‍ തുടരുകയാണ്.കോണ്‍വെന്റുകളാണ് ഇവയില്‍ ഏറെയും.സന്ന്യസ്ഥ സഭകളില്‍ പരിശീലനാര്‍ഥികളുടെ എണ്ണത്തില്‍ വന്ന കുറവും,ഇടവകാ ദേവാലയങ്ങളില്‍ പ്രാര്‍ഥനയ്‌ക്കെത്തുന്ന വിശ്വാസികളുടെ എണ്ണത്തിലുള്ള കുറവും,ശുശ്രൂഷകള്‍ക്കായി വൈദികരെ ലഭ്യമാവാത്തതും അടച്ചു പൂട്ടല്‍ നടപടിയ്ക്ക് കാരണമാകുന്നുണ്ട് 

അതേ സമയം അയര്‍ലണ്ടിലെ ഇന്ത്യന്‍ ക്രൈസ്തവ സഭാ വിഭാഗങ്ങളാവട്ടെ പൂര്‍ണ്ണമായും ഇപ്പോള്‍ വാടകയ്‌ക്കെടുക്കുന്ന ദേവാലയ സൌകര്യങ്ങളാണ് ഉപയോഗിക്കുന്നത്.വര്‍ദ്ധിച്ചു വരുന്ന വിശ്വാസികളുടെ എണ്ണത്തിനനുസരിച്ച് ആരാധനയ്ക്കും വിശ്വാസ പരിശീലനത്തിനും തനതു സാംസ്‌കാരിക വളര്‍ച്ചയ്ക്കുമായുള്ള സ്ഥലസൗകര്യങ്ങള്‍ സ്വന്തമായി ലഭ്യമാക്കാന്‍ ഇതേ വരെയും ഒരു
പ്രമുഖ ഇന്ത്യന്‍ സഭാവിഭാഗത്തിനും  കഴിഞ്ഞിട്ടില്ല.

ഇന്ത്യന്‍ ക്രൈസ്തവരെ അപേക്ഷിച്ച് താരതമ്യേനെ എണ്ണത്തില്‍ കുറഞ്ഞ അയര്‍ലണ്ടിലെ ഹൈന്ദവ സമൂഹത്തിനാവട്ടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്തോളം ആരാധാനാലയങ്ങള്‍ നിലവിലുണ്ട്. 









Scroll To Top