Friday January 20, 2017
Latest Updates

ഡബ്ലിനില്‍ ത്രിദിന ക്രിസ്റ്റീന്‍ ധ്യാനം 25 ന് തുടങ്ങും,28 ന് യുവജന കണ്‍വന്‍ഷന്‍:രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഡബ്ലിനില്‍ ത്രിദിന ക്രിസ്റ്റീന്‍ ധ്യാനം 25 ന് തുടങ്ങും,28 ന് യുവജന കണ്‍വന്‍ഷന്‍:രജിസ്‌ട്രേഷന്‍ ആരംഭിച്ചു
ഡബ്ലിന്‍:സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന കുടുംബ നവീകരണ ധ്യാനത്തോടനുബന്ധിച്ച് കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി ക്രിസ്റ്റീന്‍ ധ്യാനം സംഘടിപ്പിക്കുന്നു.ഒക്‌റ്റോബര്‍ 25 ,26,27 തിയതികളില്‍ പിബിള്‍സ് ടൌണ്‍ കമ്മ്യൂണിറ്റി സെന്ററിലാണ് ക്രിസ്റ്റീന്‍ ധ്യാനവും ഒരുക്കിയിരിക്കുന്നത്.എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ 5.30 വരെയാണ് ക്രിസ്റ്റീന്‍ ധ്യാനത്തിന്റെയും,മുതിര്‍ന്നവര്‍ക്കായുള്ള കുടുംബ നവീകരണ ധ്യാനത്തിന്റെയും സമയ ക്രമം.
ജൂനിയര്‍(മൂന്നാം ക്ലാസ് മുതല്‍ ആറാം ക്ലാസ് വരെ പഠിക്കുന്നവര്‍)സീനിയര്‍(ഫസ്റ്റ് ഇയര്‍ മുതല്‍ ട്രാന്‍സിഷന്‍ ഇയര്‍ വരെയുള്ളവര്‍)സൂപ്പര്‍ സീനിയര്‍(ഫസ്റ്റ് ഇയര്‍ ലിവിംഗ് സെര്‍റ്റ് മുതല്‍ തേര്‍ഡ് ലെവല്‍ വരെയുള്ളവര്‍എന്നി മൂന്ന് വിഭാഗങ്ങളിലായാണ് ക്രിസ്റ്റീന്‍ ധ്യാനം നടത്തപ്പെടുക.
യൂ കെ യിലെ സെഹിയോന്‍ ക്രിസ്റ്റ്യന്‍ റിട്രീറ്റ് ടീമും, ജീസസ് യൂത്ത്അയര്‍ലണ്ടും ചേര്‍ന്നാണ് ക്രിസ്റ്റീന്‍ ധ്യാനത്തിന് നേതൃത്വം നല്‍കുക.
ധ്യാനത്തെ തുടര്‍ന്ന് ഒക്‌റ്റോബര്‍ 28 ന് ചൊവ്വാഴ്ച്ചഡബ്ലിനിലെ മുഴുവന്‍ ടീനേജേഴ്‌സിനും,യുവജനങ്ങള്‍ക്കുമായി പിബിള്‍സ് ടൌണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ചു തന്നെ ഏകദിന കണ്‍വന്‍ഷന്‍ നടത്തപ്പെടും.ഫാ.ജേക്കബ് മഞ്ഞളിയാണ് കണ്‍വന്‍ഷനിലെ പ്രധാന പ്രസംഗകന്‍.
കുടുംബനവീകരണ ധ്യാനത്തിന് പ്രമുഖ ധ്യാനഗുരു ഫാ.ജേക്കബ് മഞ്ഞളിയാണ് മൂന്നു ദിവസവും നേതൃത്വം നല്‍കുന്നത്.
ധ്യാനത്തിന് രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കില്ല.ആവശ്യമായ ക്രമീകരണങ്ങള്‍ മുന്‍കൂട്ടി ചെയ്യേണ്ടതിനാല്‍ ക്രിസ്റ്റീന്‍- കുടുംബനവീകരണ ധ്യാനങ്ങളില്‍പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍http://www.syromalabar.ie/  എന്ന സൈറ്റില്‍ എത്തി ഒക്‌റ്റോബര്‍ 20 നുമുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സീറോമലബാര്‍ സഭാ ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ.ജോസ് ഭരണിക്കുളങ്ങര-0899741568
ഫാ.മനോജ് പൊന്‍കാട്ടില്‍ -0877099811
Scroll To Top