Thursday August 17, 2017
Latest Updates

ചൈനീസ് റെസ്റ്റോറന്റ് ഉടമയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റില്‍

ചൈനീസ് റെസ്റ്റോറന്റ് ഉടമയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റില്‍

ഡബ്ലിന്‍: റെസ്റ്റോറന്റ് ഉടമയായ ചൈനക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആറ്‌പേര്‍ അറസ്റ്റില്‍. നോര്‍ത്തേന്‍ അയര്‍ലണ്ടിലെ അന്‍ട്രിമില്‍ നെല്‍സണ്‍ ചിയുങ്ങ് എന്ന 65കാരനാണ് കൊല്ലപ്പെട്ടത്. മോഷണ ശ്രമത്തിനിടെ വ്യാഴാഴ്ച അര്‍ദ്ധരാത്രി ഭാര്യയുടെ മുന്നില്‍ വച്ചാണ് നെല്‍സണെ അക്രമി സംഘം വധിച്ചത്.പതിനാലും പതിനാറും വയസുള്ള രണ്ട് കൌമാരക്കാര്‍ ഉള്‍പ്പെടെയാണ് ആറ് പേര്‍ അറസ്റ്റിലായത്. ഇവര്‍ക്ക് പുറമേ 16 കാരിയായ് ഒരു പെണ്‍കുട്ടിയും 32 കാരിയായ യുവതിയും അറസ്റ്റിലായിട്ടുണ്ട്.

സംഭവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച 30 കാരനായ ഒരു യുവാവ് അറസ്റ്റിലായിരുന്നു. ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. നെല്‍സനും ഭാര്യ
വിന്നിയം വീട്ടിലേക്ക് മടങ്ങുന്ന ഉള്‍ വഴിയില്‍ വച്ച് മോഷണ സംഘം കാറ് തടഞ്ഞുനിര്‍ത്തി ഇവരെ ആക്രമിക്കുകയായിരുന്നു. കാഡി റോഡില്‍ വച്ചാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്. കൊലപാതകം വംശീയ ആക്രമണമാണെന്ന് കരുതുന്നില്ലെന്ന് നോര്‍ത്തേന്‍ അയര്‍ലണ്ട് പോലീസ് വ്യക്തമാക്കി.

അന്‍ട്രിമില്‍ ഡബിള്‍ വാല്യു എന്ന ചൈനീസ് റെസ്റ്റോറന്റ് നടത്തി വരികയായിരുന്നു നെല്‍സണ്‍ ,വിന്നി ദമ്പതികള്‍.മോഷ്ട്ടാക്കള്‍ പണം തട്ടിയെടുക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് അക്രമികള്‍ ചീയൂങ്ങിന്റെ ജീവനെടുത്തത്.

ദേഹമാസകലം പരിക്കേറ്റ ഭാര്യ വിന്നി അടുത്ത വീടുകളില്‍ അഭയം തേടിയാണ് അക്രമികളില്‍ നിന്നും രക്ഷപ്പെട്ടത്.കൊലപാതകത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന ദൃക്‌സാക്ഷികളുണ്ടെങ്കില്‍ പോലീസിന് വിവരം കൈമാറണമെന്ന് നോര്‍ത്തേന്‍ അയര്‍ലണ്ട് പോലീസ് ആവശ്യപ്പെട്ടു. 

Scroll To Top