Monday December 05, 2016
Latest Updates

ചൈനീസ് പ്രധാനമന്ത്രി അയര്‍ലണ്ടില്‍ 

ചൈനീസ് പ്രധാനമന്ത്രി അയര്‍ലണ്ടില്‍ 

ഡബ്ലിന്‍::നിക്ഷേപ, വിനോദസഞ്ചാര മേഖലകളിലെ ബന്ധം മെച്ചപ്പെത്തുക എന്ന ലക്ഷ്യത്തോടെ ചൈനീസ് പ്രധാനമന്ത്രി ലീ കെഗ്യാങ്ങ് അയര്‍ലണ്ടിലെത്തി. ഭാര്യ പ്രൊഫസര്‍ ചെങ്ങ്, നിരവധി ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പമാണ് സന്ദര്‍ശനം. ധനകാര്യ മൈക്കല്‍ നൂനന്‍, ചൈനയിലെ ഐറിഷ് അംബാസിഡര്‍ പോള്‍ കവനാഗ്, ഷാനോണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ റോസ് ഹൈന്‍സ് എന്നിവര്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ ഷാനോണ്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ 2012ല്‍ ഒപ്പിട്ട കരാറിന്റെ അടിസ്ഥാനത്തിലുള്ളതാണ് സന്ദര്‍ശനം. അയര്‍ലണ്ടില്‍ നിന്നുള്ള ബീഫിന് ചൈനയിലുള്ള നിരോധനം അടുത്തിടെ പിന്‍വലിച്ചിരുന്നു. ബീഫ് കയറ്റുമതി സമീപഭാവിയില്‍ തന്നെ പുനരാരംഭിക്കുന്നതിനുള്ള സാധ്യതകള്‍ ചര്‍ച്ചകളില്‍ ഉരുത്തിരിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ചൈനീസ് പ്രധാനമന്ത്രി രാജ്യത്തെ പ്രധാന ബാങ്കുകളുടെയെല്ലാം ചെയര്‍മാന്‍ കൂടിയായിരിക്കെ, അദ്ദേഹവുമായി നടത്തുന്ന ചര്‍ച്ചകള്‍ അയര്‍ലണ്ടിലേക്കുള്ള വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുമെന്ന് ധനമന്ത്രി മൈക്കല്‍ നൂനന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ബീഫ് കയറ്റുമതി സംബന്ധിച്ച ചര്‍ച്ചകളുടെ ഭാഗമായി ലീ കെഗ്യാങ്ങ് പ്രസിഡണ്ട് എന്‍ഡ കെന്നിയുമായി ചേര്‍ന്ന് ഹെഡ്‌ഫോര്‍ഡിലേയും, കോ ഗാല്‍വേയിലേയും ബീഫ്, ഡയറി ഫാമുകളില്‍ സന്ദര്‍ശനം നടത്തി. കാസില്‍ ബാറിലെ കഫേ റുവ, ബോര്‍ഡ് ബിയ എന്നിവര്‍ ചേര്‍ന്ന് അയര്‍ലണ്ടിലെ തനതു വിഭവങ്ങള്‍ ചേര്‍ത്തൊരുക്കിയ ഒരു ഭക്ഷ്യമേളയിലും ഇന്ന് അദ്ദേഹം പങ്കെടുക്കും.

Scroll To Top