Saturday December 10, 2016
Latest Updates

ഡബ്ലിന്‍ ചൈനീസ് ന്യൂ ഇയര്‍ ലഹരിയില്‍,കാര്‍ണിവല്‍ ഞായറാഴ്ച്ച 

ഡബ്ലിന്‍ ചൈനീസ് ന്യൂ ഇയര്‍ ലഹരിയില്‍,കാര്‍ണിവല്‍ ഞായറാഴ്ച്ച 

ഡബ്ലിന്‍:അയര്‍ലണ്ടിലെ ചൈനീസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് വര്‍ണ്ണാഭമായ തുടക്കം.ഡബ്ലിന്‍ നഗരം അക്ഷരാര്‍ഥത്തില്‍ ചൈനീസ് ആഘോഷലഹരിയിലാണ്.ഫെബ്രുവരി 14 ന് ആരംഭിച്ച ന്യൂ ഇയര്‍ ആഘോഷം 28 വരെ നീണ്ടുനില്‍ക്കും.

പുതുവര്‍ഷം’ആടിന്റെ’വര്‍ഷമായാണ് ചൈനക്കാര്‍ ആചരിക്കുന്നത്.നഗരത്തില്‍ വ്യത്യസ്തമായ പരിപാടികളാണ് ചൈനീസ് ന്യൂ ഇയറോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.ഡബ്ലിനിലെ ചൈനിസ് റസ്‌റ്റോറന്റുകള്‍,ചൈനീസ് ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍,നഗരത്തിലെ പബ്ലിക് ലൈബ്രറികള്‍,സിറ്റി കൌണ്‍സില്‍,ചൈനീസ് എംബസി എന്നിവയുടെ ആഭിമുഖ്യത്തിലാണ് പ്രധാന പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

എല്ലാ ചൈനീസ് ഹോട്ടലുകളും ഇതോടനുബന്ധിച്ച് ഭക്ഷ്യമേളകള്‍ ഒരുക്കിയിട്ടുണ്ട്.കരകൌശലം,ചൈനീസ് ഭാഷാ,ചൈനീസ് സംസ്‌കാരം എന്നിവയുടെ പ്രാധാന്യം എടുത്തു കാട്ടുന്ന പ്രദര്‍ശന്‍ങ്ങള്‍,കലാ കായിക മത്സരങ്ങള്‍ എന്നിവയും ആഘോഷങ്ങളെ വര്‍ണ്ണാഭമാക്കും.

നാളെ(ശനി) രാവിലെ 10 മുതല്‍ 1 മണി വരെ റിംഗ്‌സെന്‍ഡിലെ ഐറിഷ് ടൌണ്‍ സ്‌റേഡിയത്തില്‍ ബാഡ്മിന്റണ്‍,സോക്കര്‍, ബാസ്‌ക്കറ്റ്‌ബോള്‍ എന്നിവയില്‍ മത്സരങ്ങള്‍ നടത്തപ്പെടും.

പ്രധാന ആഘോഷമായ ‘കാര്‍ണിവല്‍’ നടക്കുന്ന ഞായറാഴ്ച്ച രാവിലെ 12 മുതല്‍ ഡബ്ലിനിലെ ടെമ്പിള്‍ ബാറിലുള്ള മീറ്റിംഗ് ഹൌസ് സ്‌ക്വയര്‍ കൊച്ചു ചൈനയായി മാറും.ചൈനീസ് ന്യൂ ഇയര്‍ ആഘോഷങ്ങളിലെ പ്രധാന ഇനമായ കാര്‍ണിവല്‍ കഴിഞ്ഞ ഏഴു വര്‍ഷങ്ങളിലും ഗംഭീര വിജയമായിരുന്നു.

ആയിരക്കണക്കിനു പേര്‍ ഇവിടെ ചടങ്ങിലും ആഘോഷപരിപാടികളും പങ്കെടുക്കാനെത്തുമെന്നു സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. പരമ്പരാഗത വേഷമണിഞ്ഞു ഡ്രാഗണും,സിംഹവും ഉള്‍പ്പെടെ വിവിധ ഐതീഹ്യങ്ങളില്‍ പറഞ്ഞിരിക്കുന്ന കഥാപാത്രങ്ങളുടെ രൂപങ്ങളുമായി ഇവര്‍ ഡാന്‍സ് ചെയ്യും.പരമ്പരാഗത സംഗീതമാണ് ഇതിന് ഉപയോഗിക്കുന്നത്.

28 ന് ചൈനീസ് ഫിലിം ഫെസ്റ്റിവലോടെ ആഘോഷങ്ങള്‍ക്ക് സമാപനമാവും.

Scroll To Top