Saturday December 10, 2016
Latest Updates

ചൈനക്കാരന്‍ കാര്‍ വാങ്ങിയത് 660,000 നാണയതുട്ടുകള്‍ നല്‍കി

ചൈനക്കാരന്‍ കാര്‍ വാങ്ങിയത് 660,000 നാണയതുട്ടുകള്‍ നല്‍കി

കാര്‍ വാങ്ങുന്നതും പണം നല്‍കുന്നതുമൊന്നും വലിയ വര്‍ത്തയല്ല. എന്നാല്‍ ചൈനയില്‍ ഇപ്പോഴത്തെ പ്രധാന വാര്‍ത്ത ഒരാള്‍ കാര്‍ വാങ്ങിയതാണ്. കാര്യമെന്താണെന്നോ? ഇയാള്‍ കാര്‍ വാങ്ങിയ ശേഷം പണമടച്ചത് മുഴുവന്‍ ചില്ലറയായാണ്. ഇതാണ് ചൈനീസ് മാധ്യമങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും പോലും ഏറ്റെടുത്തിരിക്കുന്നത്.

ഷെന്‍യാങ്ങിലെ ഒരു ഡീലര്‍ഷിപ്പിലാണ് സംഭവം നടന്നത്. ഒരു പെട്രോള്‍ പമ്പില്‍ ദീര്‍ഘകാലമായി ജോലി നോക്കുന്ന ഇയാള്‍ തനിക്കു ലഭിച്ച ടിപ്പുകള്‍ മുഴുവന്‍ കാര്‍ വാങ്ങുക എന്ന ആഗ്രഹവുമായി കൂട്ടിവയ്ക്കുകയായിരുന്നു. ചില്ലറയുമായി ഇയാള്‍ പല കാര്‍ ഷോറൂമുകളിലും ചെന്നെങ്കിലും പണമടക്കുന്നതില്‍ നിന്നും ഇവരെല്ലാം ഇയാളെ തടയുകയാണുണ്ടായത്. എന്നാല്‍ ഷെന്‍യാങ്ങിലെ ഡീലര്‍ ഇയാളുടെ കയ്യില്‍ നിന്നും സന്തോഷത്തോടെ തന്നെ തുക സ്വീകരിക്കുകയാണുണ്ടായത്. വാര്‍ത്ത തന്റെ സ്ഥാപനത്തിന് എളുപ്പത്തില്‍ പബ്‌ളിസിറ്റി കൊണ്ടുവരുമെന്ന് ബുദ്ധിമാനായ ഇയാള്‍ മുന്‍കൂട്ടി കണ്ടുവെന്നതാണ് സത്യം.

കാറിന്റെ വിലയായ 660,000 യ്വാന്‍ മുഴുവനും ചില്ലറതുട്ടുകളായി തന്നെയാണ് ഇയാള്‍ നല്‍കിയത്. ഇത്രയും കോയിനുകള്‍ ട്രക്കില്‍ നിന്നും ഇറക്കിവക്കുന്നതിനും, എണ്ണിതിട്ടപ്പെടുത്തുന്നതിനും മാത്രമായി പത്തുപണിക്കാരെ അധികമായി നിയമിക്കേണ്ടി വന്നു. ആകെ നാലു ടണ്‍ ഭാരമുണ്ടായിരുന്ന കോയിനുകള്‍ കൂട്ടി വച്ചപ്പോള്‍ നാലു മീറ്റര്‍ ഉയരമുണ്ടായിരുന്നു.

 

Scroll To Top