Monday June 25, 2018
Latest Updates

ചൈന  ചന്ദ്രനിലേയ്ക്ക്  ആദ്യ ഗവേഷണവാഹനമയയ്ക്കാനുള്ള തയ്യാറെടുപ്പില്‍

ചൈന  ചന്ദ്രനിലേയ്ക്ക്  ആദ്യ ഗവേഷണവാഹനമയയ്ക്കാനുള്ള തയ്യാറെടുപ്പില്‍

ബീജിംഗ്:ചൈന 2018ല്‍ ചന്ദ്രനിലേയ്ക്ക് ഗവേഷണ വാഹനമയയ്ക്കും. 2020ഓടെ ചൊവ്വയിലേയ്ക്ക് ആദ്യ ഗവേഷണവാഹനമയയ്ക്കാനുള്ള തയ്യാറെടുപ്പിലുമാണ് ചൈന. ബഹിരാകാശ ഗവേഷണത്തില്‍ കൂടുതല്‍ നിക്ഷേപം നടത്താനാണ് പദ്ധതി. സമാധാനപരമായ ആവശ്യങ്ങള്‍ക്കാണ് ഗവേഷണം ഉപയോഗിക്കുക എന്നും രാജ്യസുരക്ഷയാണ് ലക്ഷ്യമെന്നും ചൈന പറയുന്നു. അതേസമയം ചന്ദ്രനിലേയ്ക്ക് ആളെ അയയ്ക്കാനും ചൈന ശ്രമം നടത്തുന്നുണ്ട്.

2003ലാണ് ചൈന ആളുകളുമായി ബഹിരാകാശത്ത് ആദ്യമായി സഞ്ചരിച്ചത്. 2013ല്‍ ചന്ദ്രനിലേയ്ക്ക് ഗവേഷണവാഹനം അയയ്ക്കുകയും ചെയ്തു.

2020ഓടെ ചൈന ചൊവ്വയില്‍ വാഹനമയയ്ക്കും. അവിടെ നിന്നും സാംപിളുകള്‍ എടുക്കാനാണ് ഉദ്ദേശ്യം. ഇത് പഠനവിധേയമാക്കും.

Scroll To Top