Saturday May 27, 2017
Latest Updates

ചൈന അടുത്ത അഞ്ചു വര്‍ഷം ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കും

ചൈന അടുത്ത അഞ്ചു വര്‍ഷം ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കും

ചൈനയിലെ വാഹന ഗവേഷണ രംഗം അടുത്ത അഞ്ചു വര്‍ഷം കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുക ഇലക്ട്രിക്, ഹൈബ്രിഡ് കാറുകളുടെ ഗവേഷണവികസന പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 2020 ഓടെ രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 10 ലക്ഷമായി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്ക് ചൈന രൂപം നല്‍കിക്കഴിഞ്ഞു.

2025 ആകുമ്പോള്‍ ചൈനയുടെ നിരത്തുകളില്‍ 20 ലക്ഷം ഇലക്ട്രിക് വാഹനങ്ങളെങ്കിലും ഉണ്ടാകണമെന്നാണ് അധികൃതരുടെ ലക്ഷ്യം. ഇവയില്‍ 10 ശതമാനം വാഹനങ്ങളെങ്കിലും കയറ്റി അയക്കാനും ചൈന ലക്ഷ്യമിടുന്നു. 2020ഓടെ 50 ലക്ഷം ഇലക്ട്രിക് കാറുകള്‍ നിരത്തിലുണ്ടാകണമെന്നാണ് നേരത്തെ ചൈന നിശ്ചയിച്ചിരുന്നതെങ്കിലും പ്രായോഗികമല്ല എന്ന കാരണത്താല്‍ ലക്ഷ്യം പുനര്‍നിര്‍ണ്ണയിക്കുകയായിരുന്നു.

ഇന്ത്യയില്‍ ഈ വഴിക്കുള്ള ശ്രമങ്ങള്‍ കാര്യമായി നടക്കുന്നില്ല. സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്ന ഭയം മൂലം ഇന്ത്യയിലെ സര്‍ക്കാറുകള്‍ ഇലക്ട്രിക് വാഹനങ്ങളെ കാര്യമായി പ്രോത്സാഹിപ്പിക്കാന്‍ തയ്യാറാകുന്നില്ല എന്നതാണ് കാരണം.

 

Scroll To Top