Friday May 26, 2017
Latest Updates

ആണവായുധങ്ങള്‍ വാരിക്കൂട്ടി ശക്തികാട്ടാന്‍ പാക്കിസ്ഥാന്‍,പിന്തുണയ്ക്കാന്‍ ചൈന!

ആണവായുധങ്ങള്‍ വാരിക്കൂട്ടി ശക്തികാട്ടാന്‍ പാക്കിസ്ഥാന്‍,പിന്തുണയ്ക്കാന്‍ ചൈന!

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ലോകത്തെ മൂന്നാമത്തെ വലിയ ആണവശക്തിയാവാന്‍ ശ്രമം ആരംഭിച്ചതായി അമേരിക്കന്‍ ആണവ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. നിലവില്‍ 140 ആണവായുധങ്ങളെങ്കിലും പാകിസ്ഥാന്റെ പക്കലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഹാന്‍സ് എം ക്രിസ്ടെന്‍സന്‍, റോബര്‍ട്ട് എസ് നോറിസ് എന്നീ അമേരിക്കന്‍ ആണവ ശാസ്ത്രജ്ഞന്മാര്‍ ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. പാകിസ്ഥാന്റെ വികസിച്ചു കൊണ്ടിരിക്കുന്ന ആണവ ഉപാധികള്‍ എന്ന പേരിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

അമേരിക്കയില്‍ നിന്നു വാങ്ങിയ എഫ്16 പോര്‍വിമാനങ്ങള്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ആണവ പോര്‍മുന പേറുന്നതിന് പാകിസ്ഥാന്‍ സജ്ജമാക്കിയിട്ടുണ്ടെന്നും ഇതിനു പിന്നിലെ ലക്ഷ്യം ഇന്ത്യയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാക് സൈന്യത്തിന്റെ കേന്ദ്രങ്ങളില്‍ മൊബൈല്‍ ലോഞ്ചറുകളും ഇവ വിക്ഷേപിക്കുന്നതിനായി ഒരുക്കിയിട്ടുണ്ട്.

പാക് സൈനിക താവളങ്ങളിലും വ്യോമസേനാ താവളങ്ങളിലുമായാണ് ആണവായുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. വ്യോമതാവളങ്ങളുടെ അടിത്തറയിലാണ് ഇവ സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

Scroll To Top