Saturday December 03, 2016
Latest Updates

അമേരിക്കയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ചൈന ലോകസാമ്പത്തിക ശക്തിയായി; ഇന്ത്യ മൂന്നാം സ്ഥാനത്ത് 

അമേരിക്കയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ചൈന ലോകസാമ്പത്തിക ശക്തിയായി; ഇന്ത്യ മൂന്നാം സ്ഥാനത്ത് 

വാഷിംഗ്ടണ്‍ : ലോകസാമ്പത്തിക ശക്തി ഏതെന്ന് ചോദിച്ചാല്‍ അമേരിക്ക എന്ന പതിവ് ഉത്തരം ഇനി മാറ്റി പറയേണ്ടി വരും. സാമ്പത്തിന്റെ കാര്യത്തില്‍ അമേരിക്കയെ പിന്തള്ളി ചൈന ഒന്നാമത്. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) ആണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്. 1872 മുതല്‍ ഒന്നര നൂറ്റാണ്ടിനടുത്ത് അമേരിക്ക കയ്യടക്കി വച്ചിരുന്ന ലോകസാമ്പത്തിക ശക്തി എന്ന പദവിയാണ് ചൈന സ്വന്തമാക്കിയത്. ഐഎംഎഫിന്റെ കണക്ക് പ്രകാരം 11 ട്രില്യന്‍ ബ്രിട്ടീഷ് പൌണ്ടാണ് ചൈനയുടെ ആകെ സമ്പത്ത്. 2019 ല്‍ ഇത് 16.7 ട്രില്യന്‍ പൌണ്ട് ആയി വര്‍ധിക്കും. 

ഇത് ആദ്യമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട അമേരിക്കയ്ക്ക് 10.8 ട്രില്യന്‍ പൌണ്ട് സമ്പത്തുണ്ട്. 1872 ല്‍ ബ്രിട്ടനെ പിന്തള്ളിയാണ് അമേരിക്ക ഒന്നാം സ്ഥാനം നേടിയത്. വരും വര്‍ഷങ്ങളിലും ചൈന ഒന്നാം സ്ഥാനം നിലനിര്‍ത്തുമെന്ന് ഐഎംഎഫ് വ്യക്തമാക്കി. 2019 ഓടെ ചൈന അമേരിക്കയെക്കാള്‍ 20 ശതമാനം അധികം സമ്പത്ത് വര്‍ധിപ്പിക്കും. പ്രധാനമായും രാജ്യത്തെ വ്യവസായവല്ക്കരണമാണ് രാജ്യത്തിന്റെ സമ്പത്ത് വര്‍ധിക്കാന്‍ കാരണം. രാജ്യങ്ങളുടെ പര്‍ച്ചേസിംഗ് പവര്‍ പാരിറ്റിയുടെ (പിപിപി) അടിസ്ഥാനത്തിലാണ് ലോകസാമ്പത്തിക ശക്തിയായ രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയത്. 

സാമ്പത്തിക പ്രതിസന്ധി മാരിവരുന്നതും ചൈനയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി. പര്‍ച്ചേസിംഗ് പവര്‍ പാരിറ്റിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യ മൂന്നാമത്തെ ലോകസാമ്പത്തിക ശക്തിയായി മാറി. ജപ്പാന്‍ നാലാമതും ജര്‍മനി അഞ്ചാം സ്ഥാനത്തുമുണ്ട്. റഷ്യ, ബ്രസീല്‍, ഫ്രാന്‍സ്, ഇന്തോനേഷ്യ, യുകെ എന്നീ രാജ്യങ്ങളാണ് ഐഎംഎഫ് പട്ടികയില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ എത്തിയത്

Scroll To Top