Friday December 09, 2016
Latest Updates

പറന്നു കൊണ്ടിരുന്ന വിമാനത്തിന് പെട്രോളും,ലൈറ്ററും ഉപയോഗിച്ച് യാത്രക്കാരന്‍ തീയിട്ടു ,ചൈനക്കാരന്റെ പരാക്രമത്തില്‍ ജീവന്‍ പണയം വെച്ച് സഹയാത്രികര്‍ 

പറന്നു കൊണ്ടിരുന്ന വിമാനത്തിന് പെട്രോളും,ലൈറ്ററും ഉപയോഗിച്ച് യാത്രക്കാരന്‍ തീയിട്ടു ,ചൈനക്കാരന്റെ പരാക്രമത്തില്‍ ജീവന്‍ പണയം വെച്ച് സഹയാത്രികര്‍ 

ബീജിംഗ് :ഒരു കന്നാസില്‍ പെട്രോളും ലൈറ്ററുമായി യാത്രക്കാരന്‍ വിമാനത്തില്‍ കയറിയാല്‍ എന്തായിരിക്കും സ്ഥിതി ? ചൈനയുടെ ശെന്‍ഷീന്‍ വിമാനത്തില്‍ സിനിമയെ വെല്ലുന്ന നാടകീയ മുഹൂര്‍ത്തങ്ങള്‍.ഏകദേശം നൂറിലധികം യാത്രക്കാരുമായി തായിശൗവില്‍ നിന്ന് ഗുവാങ്ങ്ശൗവിലേക്ക് പോവുകായിരുന്ന വിമാനത്തില്‍ പെട്രോളും ലൈറ്ററുംകൊണ്ട് ഭീതി പടര്‍ത്തിയ ചൈനക്കാരനാണു ഉദ്വേഗജനകമായ സംഭവപരമ്പരയുടെ സൂത്രധാരന്‍.ഗുവാങ്ങ്ശൗവില്‍ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് എത്തേണ്ടിയിരുന്ന വിമാനത്തിലാണ് യാത്രക്കാരന്‍ തമാശകാട്ടിയത്. 

സഹയാത്രികര്‍ നോക്കിനില്ക്കവെ ചൈനക്കാരന്‍ കയ്യിലുള്ള പെട്രോളും ലൈറ്ററും ഉപയോഗിച്ച് ഇരുന്ന സീറ്റില്‍ ഉള്‍പ്പെടെ പല ഭാഗങ്ങളിലും തീ കത്തിയ്ക്കാന്‍ ശ്രമിച്ചു. സംഭവം കണ്ടു പേടിച്ചരണ്ടു പോയ സഹ യാത്രക്കാര്‍ ഓരോ തവണ ഇയാള്‍ ലൈറ്റര്‍ ഓണ്‍ ചെയ്യുമ്പോഴും അത് കെടുത്തി കൊണ്ടിരുന്നു.തുടര്‍ന്ന് അടിയന്തര അനുമതി വാങ്ങിയ ശേഷം വിമാനം നിലത്തിറക്കിയ ഉടന്‍ തന്നെ ഇയാളെ പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

95 ശതമാനം യാത്രക്കാരും എമര്‍ജന്‍സി വാതിലുകള്‍ വഴിയാണു പുറത്തെത്തിയത്.ബഹളത്തിനിടയില്‍ രണ്ടുപേര്‍ക്ക് സാരമായ പരിക്കുകളോടെ ആശുപത്രിയില്‍എത്തിച്ചിട്ടുണ്ടെന്ന വാര്‍ത്ത പുറത്തുവന്നിട്ടിട്ടുണ്ട്. വിമാനത്തിലെ വിവിധ ഭാഗങ്ങളും ഉരുകി അടര്‍ന്നിട്ടുമുണ്ട്. സംഭവം സത്യമാണെന്ന് ശെന്‍ഷീന്‍ എയര്‍ലൈന്‍സ് സ്ഥിതികരിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ വിശദീകരണങ്ങള്‍ നല്കുന്നില്ല.
ചൈനയിലെ എയര്‍പോര്‍ട്ടുകളില്‍ ലൈറ്ററുകളും തീ പടര്‍ത്തുന്ന മറ്റു വസ്തുക്കള്‍ക്കും ശക്തമായ വിലക്ക് നിലനില്ക്കുന്ന സാഹചര്യത്തില്‍ ഇയാള്‍ പെട്രോളും ലൈറ്ററും എങ്ങനെ വിമാനത്തിനുള്ളില്‍ എത്തിച്ചു എന്നത് അന്വേഷിച്ചു വരുന്നു.

Scroll To Top