Saturday January 20, 2018
Latest Updates

അര നൂറ്റാണ്ട് മുമ്പ് തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ട്ടം കണ്ടെത്തി 

അര നൂറ്റാണ്ട് മുമ്പ് തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ട്ടം കണ്ടെത്തി 

അരനൂറ്റാണ്ട് മുമ്പ് എട്ട് ഫുട്‌ബോള്‍ താരങ്ങളുള്‍പ്പെടെ 34 യാത്രക്കാരുമായി പറന്നുയര്‍ന്ന ശേഷം കാണാതായ ചിലി വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. 1961 ഏപ്രില്‍ മൂന്നിന് കാണാതായ ചിലിയുടെ ഡൗഗ്ലസ് ഡിസി 3 വിമാനത്തിന്റെ അവശിഷ്ടങ്ങളാണ് ആന്‍ഡസ് പര്‍വ്വത നിരയില്‍ നിന്ന് കണ്ടെത്തിയത്. ആന്‍ഡസില്‍ സാഹസിക യാത്ര നടത്തുകയായിരുന്ന പര്‍വ്വതാരോഹകരാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിമാനത്തെക്കുറിച്ച് വിവരം ലഭിക്കാതായതോടെ യാത്രക്കാരെല്ലാം മരിച്ചതായി പ്രഖ്യാപിച്ചിരുന്നു.

ഗ്രീന്‍ ക്രോസ് ഫുട്‌ബോള്‍ ടീമിലെ പരിശീലകനായ അര്‍നാള്‍സോ വാസ്‌കസും ടീം സ്റ്റാഫും സുഹൃത്തുക്കളുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഒസോര്‍നോയലെ മത്സരത്തിന് ശേഷം സാന്റിയാഗോയിലേക്ക് മടങ്ങുകയായിരുന്നു സംഘം. കൊടുമുടിയില്‍ 10,000 അടി ഉയരത്തിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മനുഷ്യരുടെ എല്ല് ഉള്‍പ്പെടെ ഇവിടെ ചിതറി കിടപ്പുണ്ടെന്ന് പര്‍വതാരോഹക സംഘാംഗം ലിയണാര്‍ഡോ അള്‍ബോര്‍നോസ് പറഞ്ഞു.

Scroll To Top