Monday December 05, 2016
Latest Updates

കോപ്പ അമേരിക്കയില്‍ അര്‍ജന്റീന തോറ്റു, ചിലിയ്ക്ക് ചരിത്ര വിജയം 

കോപ്പ അമേരിക്കയില്‍ അര്‍ജന്റീന തോറ്റു, ചിലിയ്ക്ക് ചരിത്ര വിജയം 

സാന്റ്റിയാഗോ :കോപ്പ അമേരിക്ക കിരീടത്തില്‍ ചരിത്രത്തിലാദ്യമായി ആതിഥേയരായ ചിലി മുത്തമിട്ടു. ഫൈനലില്‍ കരുത്തരായ അര്‍ജന്റീനയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 41 ഗോളുകള്‍ക്കാണ് ചിലി മുട്ടു കുത്തിച്ചത്.
ശക്തമായ പോരാട്ടത്തില്‍ മുഴുവന്‍ സമയവും എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും ഗോള്‍ രഹിത സമനില പാലിച്ചതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൌട്ടിലേക്ക് നീങ്ങുകയായിരുന്നു. അര്‍ജന്റീനയ്ക്കായി പെനാല്‍റ്റിയെടുത്ത ഹിഗ്വെയ്‌നും എവര്‍ ബെനേഗയും അവസരം നഷ്ടപ്പെടുത്തിയപ്പോള്‍ ചിലി നാല് പന്തുകളും പോസ്റ്റിലടിച്ചു കയറ്റി
ചിലിയുടെ മികച്ച കളിയ്‌ക്കൊപ്പം ഗോളെന്നുറച്ച പല അവസരങ്ങളും മുതലാക്കാനാകാതെ പോയതും അര്‍ജന്റീനയ്ക്ക് തിരിച്ചടിയായി.

Scroll To Top