Thursday December 08, 2016
Latest Updates

ഗര്‍ഭഛിദ്രനിയമം അനുവദിക്കണമെന്ന് ശിശുക്ഷേമ മന്ത്രി!അബോര്‍ഷന്‍ അനുവദിക്കാത്ത എട്ടാം ഭരണഘടനാ വകുപ്പ് ഭേദഗതിക്കായ് റഫറണ്ടം വേണം

ഗര്‍ഭഛിദ്രനിയമം അനുവദിക്കണമെന്ന് ശിശുക്ഷേമ മന്ത്രി!അബോര്‍ഷന്‍ അനുവദിക്കാത്ത എട്ടാം ഭരണഘടനാ വകുപ്പ് ഭേദഗതിക്കായ് റഫറണ്ടം വേണം

ഡബ്ലിന്‍ :ഗര്‍ഭഛിദ്രം അനുവദിക്കാത്ത എട്ടാം ഭരണഘടനാ വകുപ്പ് ഭേദഗതിക്കായി ജനഹിത പരിശോധന അടുത്ത സര്‍ക്കാര്‍ ഭരണത്തിലെത്തിയാല്‍ ഉടന്‍ നടത്തണമെന്ന് ഫിനഗേല്‍ ഡെപ്യൂട്ടി ലീഡറും ശിശുക്ഷേമ മന്ത്രിയുമായ ഡോ.ജയിംസ് റൈലി . ചില ഘട്ടങ്ങളില്‍ യുകെയില്‍ പോയി ഗര്‍ഭഛിദ്രം നടത്തിയ ഐറിഷ് വനിതകള്‍ പിന്നീട് തിരികെയെത്തി കുറ്റവാളികളെ പോലെ ജീവിതം തള്ളിനീക്കേണ്ടതായി വരുന്നു എന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ഡോ.റൈലി ഇക്കാര്യത്തില്‍ ജനഹിത പരിശോധ വേണമെന്ന ആവശ്യവുമായി രംഗത്തു വന്നിരിക്കുന്നത്.

മാതാവിനും പിറക്കാനിരിക്കുന്ന കുഞ്ഞിനും തുല്യ അവകാശം ഉറപ്പാക്കുന്ന ഭരണഘടനയിലെ എട്ടാം വകുപ്പ് ഭേദഗതി ചെയ്യണമെന്ന് ഡോ. റീലി ചൂണ്ടിക്കാട്ടി. 

ഒരു ഡോക്ടര്‍ എന്ന നിലയിലോ മനുഷ്യനെന്ന നിലയിലോ തനിക്ക് ഇക്കാര്യത്തില്‍ അനുകൂലിക്കാനാകില്ലെന്നും എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ കുഞ്ഞ് വൈകല്യമുള്ളതെന്ന് കണ്ടെത്തിയാല്‍ അതുമായി മുന്നോട്ട് പോകാന്‍ നിര്‍ബന്ധിതയാകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും ശിശു യുവജന ക്ഷേമ വകുപ്പ് മന്ത്രിയായ റൈലി പറഞ്ഞു. എന്നാല്‍ ബലാത്സംഗത്തിനിരയായ സ്ത്രീയോട് ഗര്‍ഭഛിദ്രം നടത്താനാവില്ലെന്ന് പറയാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ അടുത്ത സര്‍ക്കാര്‍ ഭരണമേറ്റയുടന്‍ ഒരു ജനഹിത പരിശോധന നടത്തുന്നത് പ്രധാനമന്തി എന്‍ഡ കെന്നിക്കു മേല്‍ കൂടുതല്‍ സമ്മര്‍ദത്തിനു കാരണമാകുമെന്നും റൈലി പറഞ്ഞു.ഭരണ കക്ഷി വീണ്ടും അധികാരത്തില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ഡോ.റൈലി ഇത്തരം ഒരു അഭിപ്രായം രേഖപ്പെടുത്തിയത്.

Scroll To Top