Sunday August 20, 2017
Latest Updates

ഉപേക്ഷിക്കപ്പെട്ട കുട്ടികള്‍ക്ക് സര്‍ക്കാര്‍ വക ഷെല്‍ട്ടറുകള്‍:അയര്‍ലണ്ടിന്റെ സമൃദ്ധിയിലും ദുരിതം പേറാന്‍ വിധിക്കപ്പെട്ടവര്‍ 

ഉപേക്ഷിക്കപ്പെട്ട കുട്ടികള്‍ക്ക് സര്‍ക്കാര്‍ വക ഷെല്‍ട്ടറുകള്‍:അയര്‍ലണ്ടിന്റെ സമൃദ്ധിയിലും ദുരിതം പേറാന്‍ വിധിക്കപ്പെട്ടവര്‍ 

കില്‍ഡയര്‍:അയര്‍ലണ്ടിലെ ആകെയുള്ള ഭവനരഹിതരായ കുട്ടികളില്‍ അഞ്ചില്‍ മൂന്നു പേരും എട്ടു വയസില്‍ താഴെയുള്ള പിഞ്ചു കുട്ടികളാണെന്ന് കണക്കുകള്‍.കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും സുരക്ഷയ്ക്ക് വേണ്ടിയും പൊരുതുന്ന രാജ്യത്ത് ഈ ക്രിസ്മസ് വേളയിലും ഭവനരഹിതരുടെ എണ്ണത്തില്‍ വമ്പിച്ച വര്‍ദ്ധവുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്കള്‍ . 

രാജ്യത്തെ ആയിരത്തിലധികം കുട്ടികളാണ് അടിയന്തര താവളങ്ങളില്‍ താമസിക്കുന്നത്. ഇതില്‍ 900 പേരും ഡബ്ലിനിലാണുള്ളത്. യഥാര്‍ത്ഥ കണക്കുകള്‍ ഏവരെയും അത്ഭുതപ്പെടുത്തമെന്ന് ഫോക്കസ് അയര്‍ലണ്ടിന്റെ അഡ്വക്കസി ഡയറക്ടര്‍ മൈക്ക് അലന്‍ ചൂണ്ടിക്കാട്ടി. ചാരിറ്റി സംഘടനയായ ഫോക്കസ് അയര്‍ലണ്ട് 636 ഭവനരഹിതരായ കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ച് വിശകലനം ചെയ്തതിനെ തുടര്‍ന്നാണ് ഇവരില്‍ 63 ശതമാനം പേരും എട്ടു വയസില്‍ താഴെയാണ് കണ്ടെത്തിയത്. ശേഷിക്കുന്നവര്‍ ഒമ്പത് വയസിനും 12 വയസിനുമിടയിലുള്ളവര്‍.

ലൈംഗീക അരാജകത്വത്തിന്റെയും കുടുംബ സംവിധാന തകര്‍ച്ചകളുടെയും ഇരകളാണ് ഇവരില്‍ കൂടുതലും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന കുട്ടികളും കണക്കില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.



Scroll To Top