Sunday December 04, 2016
Latest Updates

നിങ്ങളുടെ കുട്ടികളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം!ശിശുദിനത്തില്‍ കുട്ടികളുടെ ചിത്രപ്രദര്‍ശനമൊരുക്കി കേരളാ ഹൗസ് 

നിങ്ങളുടെ കുട്ടികളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം!ശിശുദിനത്തില്‍ കുട്ടികളുടെ ചിത്രപ്രദര്‍ശനമൊരുക്കി കേരളാ ഹൗസ് 

ഡബ്ലിന്‍:വരയുടെയും വര്‍ണ്ണത്തിന്റെയും ലോകത്ത് നിങ്ങളുടെ കുട്ടികള്‍ തീര്‍ത്ത അപൂര്‍വ സൃഷ്ടികള്‍ സൂക്ഷിച്ചു വച്ചിട്ടുണ്ടോ?
നിങ്ങളുടെ കുരുന്നുകളുടെ ഭാവനാ വൈഭവങ്ങള്‍ മറ്റാരും കാണാതെ ഒളിപ്പിച്ച് വയ്ക്കാനുള്ളതല്ല!പഠനമുറികളിലും അലമാരകള്‍ക്കുള്ളിലുള്ള അവ ഇനി അവിടെ തന്നെ ഇരിക്കേണ്ടതില്ല.
കേരളഹൗസ് നവംബര്‍ 14 ന് ശനിയാഴ്ച്ച ഡബ്ലിനില്‍ സംഘടിപ്പിക്കുന്ന ശിശുദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ ചിത്ര പ്രദര്‍ശനം ഒരുക്കുമ്പോള്‍ പ്രതിഭകളുടെ ചിത്രങ്ങള്‍ അങ്ങോട്ടേയ്ക്ക് കൊണ്ട് വരാന്‍ മറക്കേണ്ട..പ്രതിഭകളെ ലോകം അറിയട്ടെ !അത്തരം ഒരു പ്രോത്സാഹനത്തില്‍ നിന്നാവും മഹാനായ ഒരു ചിത്രകാരനോ ചിത്രകാരിയോ ജന്മം എടുക്കുന്നത്.

റോസ് മരിയ ബിജു

റോസ് മരിയ ബിജു

സെല്‍ബ്രിഡ്ജിലെ റോസ് മരിയ ബിജുവിനെ നോക്കു…സെന്റ് വോല്‍സ്ടാന്‍സ് കമ്യൂണിറ്റി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് റോസ് മരിയ.വിശ്രമ സമയങ്ങളില്‍ റോസ് മരിയയ്ക്ക് ചായക്കൂട്ടുകളാണ് കൂട്ട്.നൂറുകണക്കിന് ചിത്രങ്ങളാണ് റോസ് മരിയ ഇതേ വരെ വരച്ചു കൂട്ടിയിരിക്കുന്നത്.ഓരോ സീസണും,ഓരോ സംഭവങ്ങളും റോസ്മരിയയുടെ കാന്‍വാസില്‍ ഒരു ഡയറിക്കുറിപ്പ് പോലെ നിത്യമായി തുടരുന്നു.

നിവേദ് ബിനു ഡാനിയേല്‍

നിവേദ് ബിനു ഡാനിയേല്‍

ലൂക്കനിലെ നിവേദ് ബിനു ഡാനിയേല്‍ ബാല്യത്തിന്റെ പ്രകൃതിയുടെ എല്ലാ നിറങ്ങളും ആകാക്ഷാ പൂര്‍വം നിരീക്ഷിക്കുന്ന പ്രതിഭയാണ് എന്ന് ആരും ഒറ്റ നോട്ടത്തില്‍ പറയും.മനോഹരമായ ലളിതവര്‍ണ്ണങ്ങള്‍ നിവേദ് ചാലിച്ചെടുക്കുമ്പോള്‍ അത് പുതുവര്‍ണ്ണമാകുന്നത് കാണാം.

സ്വര രാമന്‍ നമ്പൂതിരി

സ്വര രാമന്‍ നമ്പൂതിരി



ഫിംഗ്‌ളസിലെ സ്വര രാമന്‍ നമ്പൂതിരിയുടെ ചിത്രങ്ങളാവട്ടെ സൂക്ഷ്മ നിരീക്ഷണങ്ങളുടെ ദൃശ്യാവിഷ്‌കരണങ്ങളാണ്.ഒരു ആറു വയസുകാരിയുടെ മനസ് ആകാശത്തോളം ഉയര്‍ന്ന് പറക്കുന്നത് സ്വരയുടെ വരകളില്‍ കാണാം. 

നിങ്ങളുടെ മക്കള്‍ ഒരു പക്ഷെ ഇവരെക്കാരൊക്കെ മനോഹരമായി വരയ്ക്കുന്നവരാവാം.ഒളിപ്പിച്ചു വെച്ചിരിക്കുന്ന ആ മനോഹരവര്‍ണ്ണങ്ങളും ലോകം കാണട്ടെ.കേരളാ ഹൗസ് നമ്മുടെ കുട്ടികള്‍ക്ക് അവസരം നല്‍കാന്‍ ഒരുക്കുന്ന നവംബര്‍ 14 ന്റെ ശിശുദിന ആഘോഷ വേളയില്‍ താലയിലെ കില്‍നമനാ ഹാളില്‍ അവ കൊണ്ട് വന്ന് പ്രദര്‍ശിപ്പിക്കാന്‍ മടിയ്‌ക്കേണ്ട..ലോകം അറിയട്ടെ അവരെയും …
കൂടുതല്‍ വിവരങ്ങള്‍ക്ക് 
റോയി കുഞ്ചിലക്കാട്ട് (0892319427)

Scroll To Top