Wednesday December 07, 2016
Latest Updates

അയര്‍ലണ്ടിലെ കുട്ടികളില്‍ പൊണ്ണത്തടി: രക്ഷിതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം

അയര്‍ലണ്ടിലെ കുട്ടികളില്‍ പൊണ്ണത്തടി: രക്ഷിതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം

കോര്‍ക്ക്:കുട്ടികളില്‍ പൊണ്ണത്തടിയുണ്ടാക്കാന്‍ കാരണം രക്ഷിതാക്കളുടെ ശ്രദ്ധയില്ലായ്മയാണെന്ന് നാലില്‍ ഒന്ന് പേരും വിശ്വസിക്കുന്നതായി ഐറിഷ് എക്സാമിനര്‍/ ഐസിഎംഎസ്എ സര്‍വേ. ഷുഗര്‍ ടാക്സ് ഏര്‍പ്പെടുത്തണമെന്നും സര്‍വേയില്‍ പങ്കെടുത്ത 44% പേരും ആവശ്യപ്പെട്ടു. 39% ആണ് ഇതിനെ എതിര്‍ത്തത്.

ഷുഗര്‍ ടാക്സ് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടവരില്‍ 46% പേരും പുരുഷന്മാരാണ്. 34% സ്ത്രീകളും. കൂടാതെ 65 വയസ്സിനു മേലുള്ള 46% പേരും ഈ നിര്‍ദ്ദേശത്തെ പിന്തുണച്ചു. 2017ലെ ബജറ്റില്‍ ഷുഗര്‍ ടാക്സ് ഉള്‍പ്പെടുത്തണമെന്ന് മന്ത്രി മാര്‍സല കോകറന്‍ കെന്നഡിയും അഭിപ്രായപ്പെട്ടു. ഇത് സര്‍ക്കാരിന് അധികവരുമാനം ഉണ്ടാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ചെറുപ്പക്കാരില്‍ 25% പേര്‍ കുട്ടികള്‍ പൊണ്ണത്തടിയന്മാരാകുന്നതിന് കാരണം രക്ഷിതാക്കളാണെന്ന് അഭിപ്രായപ്പെട്ടു. 34 വയസ്സിനു മേലുള്ള 34% പേരാണ് ഇതേ കാര്യം അഭിപ്രായപ്പെട്ടത്. പുരുഷന്മാരാണ് കൂടുതലും ഈ വാദം ഉന്നയിച്ചത്.

സര്‍വേയില്‍ പങ്കെടുന്ന ആകെയുള്ളവരില്‍ 54% പേര്‍ പക്ഷേ ഇക്കാര്യത്തില്‍ രക്ഷിതാക്കളെ പ്രതികളാക്കുന്നതിനെ എതിര്‍ത്തു.

Scroll To Top