Thursday December 08, 2016
Latest Updates

അയര്‍ലണ്ടിലെ കുട്ടികളിലെ അതി ലൈംഗികത:ആശങ്കയുമായി പ്രധാനമന്ത്രിയും രംഗത്ത്

അയര്‍ലണ്ടിലെ കുട്ടികളിലെ അതി ലൈംഗികത:ആശങ്കയുമായി പ്രധാനമന്ത്രിയും രംഗത്ത്

ഡബ്ലിന്‍:കുട്ടികള്‍ പോണ്‍ വീഡിയോകള്‍ കാണുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം ആരായണമെന്ന് പ്രധാനമന്ത്രി എന്‍ഡ കെന്നി.രാജ്യത്തെആയിരക്കണക്കിന് കുട്ടികള്‍ അതിലൈംഗികതയുടെ പിടിയില്‍ പെട്ടുപോകുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.പോണ്‍ വീഡിയോയില്‍ കാണുന്നതാണ് യഥാര്‍ത്ഥ ലൈംഗികത എന്ന് തെറ്റിദ്ധരിക്കുകയാണ് പല കുട്ടികളും ചെയ്യുന്നത്. ഇത്തരം വീഡിയോകളും മറ്റും കുട്ടികള്‍ക്ക് സുലഭമാണ് താനും.

കുട്ടികളെയും പോണിനെയും സംബന്ധിച്ച് രാജ്യവ്യാപകമായി ചര്‍ച്ച ആവശ്യമാണെന്നും കെന്നി പറഞ്ഞു. കുറ്റകൃത്യങ്ങള്‍ക്ക് ഇരകളാക്കപ്പെടുന്നവര്‍ക്കുള്ള ഹെല്‍പ്പ്ലൈന്‍ അവതരിപ്പിച്ചുകൊണ്ട് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Scroll To Top