Friday December 09, 2016
Latest Updates

കുട്ടികള്‍ക്ക് നേരെ ആക്രമണം ; കൂടുതലും ഡബ്ലിനില്‍

കുട്ടികള്‍ക്ക് നേരെ ആക്രമണം ; കൂടുതലും ഡബ്ലിനില്‍

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ മാനസികവും ശാരീരികവും ലൈംഗീകവുമായ പീഡനത്തിനിരയായ എണ്ണായിരത്തോളം കുട്ടികള്‍ക്ക് അര്‍ഹമായ പരിഗണനയും മാര്‍ഗനിര്‍ദേശങ്ങളും ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തല്‍.കുട്ടികളുടെ ക്ഷേമത്തിനും അവകാശങ്ങള്‍ക്കുമായി നല്‍കേണ്ട പരിചരണം നല്‍കാന്‍ ആവശ്യമായ സോഷ്യല്‍ വര്‍ക്കറുമാര്‍ ലഭ്യമല്ലാത്തതാണ് ഇതിനു കാരണമെന്ന് ചൈല്‍ഡ് ആന്‍ഡ് ഫാമിലി ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതില്‍ 2740 കേസുകളും അത്യാവശ്യമായും സോഷ്യല്‍ വര്‍ക്കറുടെ സേവനം ആവശ്യമുള്ളവയാണ്.ഡബ്ലിന്‍,കോര്‍ക്ക് ,വിക്ലോ,കില്‍ഡയര്‍ എന്നീ കൌണ്ടികളിലാണ് കുട്ടികള്‍ക്ക് കൂടുതല്‍ പീഡനം നേരിടേണ്ടി വരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു 

Scroll To Top