Wednesday December 07, 2016
Latest Updates

അയര്‍ലണ്ടിലെ ആഫ്രിക്കന്‍-ഇന്ത്യന്‍ മാതാപിതാക്കള്‍ മക്കളെ ഉപദ്രവിച്ച് സോഷ്യല്‍ കെയറില്‍ അയയ്ക്കൂന്നതില്‍ മുന്നിലെന്ന് റിപ്പോര്‍ട്ട് 

അയര്‍ലണ്ടിലെ ആഫ്രിക്കന്‍-ഇന്ത്യന്‍ മാതാപിതാക്കള്‍ മക്കളെ ഉപദ്രവിച്ച് സോഷ്യല്‍ കെയറില്‍ അയയ്ക്കൂന്നതില്‍ മുന്നിലെന്ന് റിപ്പോര്‍ട്ട് 

ഡബ്ലിന്‍:കുട്ടികളുടെ മേലുള്ള മാതാപിതാക്കളുടെ അതിക്രമത്തിന്റെ പേരില്‍ സാമൂഹ്യ ക്ഷേമവകുപ്പിന്റെ സംരക്ഷണയില്‍ എത്തുന്നതിനില്‍ 27 ശതമാനം എത്തിനിക് മൈനോരിറ്റി വിഭാഗങ്ങളില്‍ പെട്ടവരാണെന്ന് റിപ്പോര്‍ട്ടുകള്‍.കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കുള്ളില്‍ എത്തിനിക്ക് മൈനോരിറ്റി വിഭാഗങ്ങളില്‍ പെട്ട കുട്ടികളുടെ മേലുള്ള അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപെടുന്നത് നാലു മടങ്ങായി വര്‍ദ്ധിച്ചിരിക്കുകയാണെന്ന് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ട ചൈല്ഡ് കെയര്‍ ലോ റിപ്പോര്‍ട്ടിംഗ് പ്രൊജക്റ്റ് പറയുന്നു.

ആധുനീക സാഹചര്യങ്ങളെ കുറിച്ചുള്ള മാതാപിതാക്കളുടെ അറിവില്ലായ്മയാണ് കുട്ടികളുമായുള്ള അവരുടെ പ്രശ്‌നങ്ങള്‍ക്ക് ഒന്നാമത്തെ കാരണമാകുന്നത്.മാതാപിതാക്കളുടെ മയക്ക് മരുന്ന് ഉപയോഗവും മദ്യാസക്തിയും പരാതിപ്പെട്ടതിനെ തുടര്‍ന്നു ഇന്ത്യക്കാരുടെയടക്കം കുട്ടികള്‍ സോഷ്യല്‍ കെയറില്‍ അഭയം തേടിയിരുന്നതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.പട്ടിണിയും,ഭവന രാഹിത്യവും അടക്കമുള്ള കാരണങ്ങളാല്‍ നിരവധി കുട്ടികളാണ് അടുത്ത കാലത്ത് സോഷ്യല്‍ കെയറില്‍ എത്തിയത്.

ഏഷ്യന്‍ ആഫ്രിക്കന്‍ മാതാപിതാക്കള്‍ മക്കളെ ശിക്ഷിക്കുന്ന രീതി ശരിയല്ലെന്ന പരോക്ഷ പരാമര്‍ശം റിപ്പോര്‍ട്ടില്‍ പലയിടത്തുമുണ്ട്.നിലവിലുള്ള ഐറീഷ് ശിക്ഷണരീതിയാണ് ഉത്തമമെന്നും മക്കളെ അടിച്ചും,ഉപദ്രവിച്ചും നന്നാക്കാനാണ് പലരും ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.സാംസ്‌കാരികമായ ഇത്തരം വ്യത്യാസങ്ങള്‍ ചൈല്‍ഡ് കെയറുമായി ബന്ധപ്പെട്ട പരാതികളായി എത്തുന്നത് സാധാരണ സംഭവമായിരിക്കുകയാണ്.

അയര്‍ലണ്ടില്‍ എത്തപ്പെടുന്ന ആഫ്രിക്കന്‍ സ്ത്രീകളില്‍ ഒരു വിഭാഗം മക്കളെ ഉപേക്ഷിച്ചു കളയുന്നതായി റിപ്പോര്‍ട്ടുകളുണ്ട്,അന്തിമമായി ഇവര്‍ സാമൂഹ്യ ക്ഷേമവകുപ്പിന്റെ ശിക്ഷണത്തില്‍ വരും.ഇവരില്‍ തന്നെ മയക്കു മരുന്നിന് അടിമകളായ അമ്മമാരുടെ മക്കളെയും സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടി വരുന്നു.

ഈസ്റ്റേണ്‍ യൂറോപ്പില്‍ നിന്നുള്ള മാതാപിതാക്കളാവട്ടെ മദ്യാസക്തിയില്‍ മക്കളെ വേണ്ടത്ര കരുതാതവരും ഉപദ്രവിക്കുന്നവരൂം ആണെന്നാണ് കണ്ടെത്തല്‍.

Scroll To Top