Thursday December 08, 2016
Latest Updates

എങ്ങനെ ചൈല്‍ഡ് മൈന്‍ഡറാവാം?

എങ്ങനെ ചൈല്‍ഡ് മൈന്‍ഡറാവാം?

റിഷ് സര്‍ക്കാരിന്റെ പുതിയ ചൈല്‍ഡ് കെയര്‍ സ്‌കീമിന് വലിയ വരവേല്‍പ്പ് ലഭിച്ചുവെങ്കിലും, പദ്ധതി പ്രകാരം രാജ്യത്തെ അഞ്ച് കൗണ്ടികളില്‍ ഒറ്റ ചൈല്‍ഡ് മൈന്‍ഡര്‍ പോലും രജിസ്റ്റര്‍ ചെയ്തില്ലെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച സബ്സിഡി ലഭിക്കണമെങ്കില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. ചൈല്‍ഡ് ആന്‍ഡ് ഫാമിലി ഏജന്‍സിയായ ടസ്ലയില്‍ ഇതുവരെ വെറും 119 രജിസ്ട്രേഷനുകള്‍ മാത്രമാണ് നടന്നിട്ടുള്ളത്. ഇനിയും രജിസ്റ്റര്‍ ചെയ്യാതെ ആയിരക്കണക്കിന് ചൈല്‍ഡ് കെയറുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

വിക്ക്ലോ, ലോങ്ഫോര്‍ഡ്, ലാവോയിസ്, ഓഫാലി, ലെയ്ട്രിം എന്നീ കൗണ്ടികളില്‍ ഇതുവരെ ഒരു ചൈല്‍ഡ് മൈന്‍ഡര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. കില്‍ക്കെന്നി, കാര്‍ലോ, വെസ്റ്റ്മെത്ത്, കെറി, മൊണാഗന്‍, റോസ്‌കോമണ്‍ എന്നീ കൗണ്ടികളിലാകട്ടെ ഒന്നോ രണ്ടോ രജിസ്ട്രേഷനുകള്‍ മാത്രമാണ് പദ്ധതി പ്രഖ്യാപനത്തിനു ശേഷം നടന്നിട്ടുള്ളത്. 100,000ലേറെ ചൈല്‍ഡ് മൈന്‍ഡര്‍മാരുള്ള ഡബ്ലിനില്‍ വെറും 18 പേരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

സ്‌കൂളില്‍ പോകാത്ത 4 കുട്ടികളെയെങ്കിലും (വിവിധ കുടുംബങ്ങളിലെ) നോക്കുന്നവര്‍ മാത്രമാണ് നിലവില്‍ ചൈല്‍ഡ് മൈന്‍ഡര്‍മാരായി രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്സ്ട്രേഷന്റെ ഭാഗമായി ചൈല്‍ഡ് മൈന്‍ഡര്‍മാര്‍ ഗാര്‍ഡയുടെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയരാകുകയും വേണം. ഇതിന് മാസങ്ങള്‍ വേണ്ടി വന്നേക്കാം.

ചൈല്‍ഡ് മൈന്‍ഡര്‍മാരുടെ പ്രതിനിധി സംഘടനയായ ചൈല്‍ഡ് മൈന്‍ഡിങ് അയര്‍ലണ്ടുമായി ചില്‍ഡ്രണ്‍സ് മിനിസ്റ്റര്‍ കാതറിന്‍ സപ്പോനെ ബന്ധപ്പെട്ടതായാണ് വിവരം. അടുത്ത 2017ലെ ആദ്യ ആറു മാസങ്ങള്‍ക്കുള്ളില്‍ പ്രശ്നത്തിന് പരിഹാരം കാണാനും ശ്രമം നടക്കുന്നു.

Scroll To Top