Thursday December 08, 2016
Latest Updates

കുടുംബാംഗങ്ങള്‍ കുട്ടികളെ നോക്കിയാലും ചൈല്‍ഡ് കെയര്‍ സബ്സിഡി :പിന്തുണയുമായി ശിശുക്ഷേമ മന്ത്രി

കുടുംബാംഗങ്ങള്‍ കുട്ടികളെ നോക്കിയാലും ചൈല്‍ഡ് കെയര്‍ സബ്സിഡി :പിന്തുണയുമായി ശിശുക്ഷേമ മന്ത്രി

ഡബ്ലിന്‍:ക്രേഷെകളിലോ ആഫ്റ്റര്‍ സ്‌കൂള്‍ കെയര്‍ സെന്ററുകളിലോ അല്ലാതെ,രജിസ്റ്റര്‍ ചെയ്യാതെ കുട്ടികളെ നോക്കുന്നവര്‍ക്കും ചൈല്‍ഡ് കെയര്‍ സബ്സിഡി നല്‍കാനുള്ള പദ്ധതിയുടെ സാധ്യത പരിശോധിച്ചു വരികയാണെന്ന് ശിശുക്ഷേമ വകുപ്പ് മന്ത്രി കാതറിന്‍ സപ്പോനെ.

കഴിഞ്ഞ ദിവസത്തെ ബജറ്റില്‍, രജിസ്റ്റര്‍ ചെയ്ത് കുട്ടികളെ നോക്കുന്നവര്‍ക്ക് മാസം 80 യൂറോ വരെ (വര്‍ഷം 900 യൂറോ വരെ) സബ്സിഡി നല്‍കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. ആറു മാസം മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികളെ നോക്കുന്നവര്‍ക്കാണ് സബ്സിഡി ലഭിക്കുക. ഇതിനായി സര്‍ക്കാരിന്റെ ഫാമിലി ആന്‍ഡ് ചൈല്‍ഡ് ഏജന്‍സിയായ ടസ്ല(Tusla) ചൈല്‍ഡ് കെയര്‍ പ്രൊവൈഡറില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്കോ ചൈല്‍ഡ് മൈന്‍ഡേഴ്സിനോ മാത്രമേ അര്‍ഹതയുള്ളൂ എന്നാണ് നിലവില്‍ ധാരണയായിരുന്നത്.

എന്നാല്‍ വരുമാനം കുറഞ്ഞ രക്ഷിതാക്കള്‍ കുട്ടികളെ നോക്കാനായി ബന്ധുക്കളെ ഏല്‍പ്പിക്കുന്നത് പതിവാണ്.പലപ്പോഴും മുത്തശ്ശിമാരോ മുത്തച്ഛന്‍മാരോ അഥവാ കുടുംബാംഗങ്ങള്‍ ആരെങ്കിലും ആയിരിക്കും കുട്ടികളെ നോക്കുന്നത്. ഇവര്‍ക്കും സബ്സിഡി നല്‍കാനാണ് മന്ത്രി സപ്പോനെ ആലോചിക്കുന്നത്.

ഇത് സംബന്ധിച്ച പഠനസമിതിയെ നിയോഗിക്കുമെന്നും അടുത്ത ബജറ്റിന് മുമ്പായി തീരുമാനമുണ്ടാകുമെന്നും താലയില്‍ നിന്നുള്ള ടി ഡി കൂടിയായ കാതറിന്‍ സപ്പോനെ വ്യക്തമാക്കി.

Scroll To Top