Sunday December 04, 2016
Latest Updates

അയര്‍ലണ്ടിലെ 12 വയസുവരെയുള്ള കുട്ടികള്‍ക്ക് ചൈല്‍ഡ് കെയര്‍ സബ്‌സിഡി അനുവദിക്കും,പ്രസവാവധി ഒരു വര്‍ഷമാക്കി 

അയര്‍ലണ്ടിലെ 12 വയസുവരെയുള്ള കുട്ടികള്‍ക്ക് ചൈല്‍ഡ് കെയര്‍ സബ്‌സിഡി അനുവദിക്കും,പ്രസവാവധി ഒരു വര്‍ഷമാക്കി 

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ പ്രസവാവധി ഒരു വര്‍ഷമായി നിജപ്പെടുത്താനുള്ള വിദഗ്ദ സമിതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു.12 വയസുവരെയ്യുള്ള കുട്ടികള്‍ക്ക് ക്രഷിലേക്കോ ഡേ കെയര്‍ സെന്ററിലെയ്‌ക്കോയുള്ള ചിലവുകള്‍ ചൈല്‍ഡ് കെയര്‍ സബ്‌സിഡി സ്‌കീം വഴി നല്‍കുമെന്നുള്ളതാണ് ഇന്നത്തെ മറ്റൊരു പ്രധാന പ്രഖ്യാപനം.ശിശു ക്ഷേമമന്ത്രി ജോണ്‍ റൈലിയാണ് വിദഗ്ദ സമിതി റിപ്പോര്‍ട്ട് പുറത്ത് വിട്ട്  ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. 

ഇപ്പോള്‍ ഒരു വര്‍ഷം മാത്രം സൗജന്യമായ പ്രീ സ്‌കൂള്‍ കെയര്‍ രണ്ടു വര്‍ഷമായി വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ അംഗീകാരം നല്‍കി .ജോലി ചെയ്യുന്ന മാതാപിതാക്കള്‍ക്കളുടെ മക്കള്‍ക്ക് പരമാവധി 4 യൂറോ 50 സെന്റ് വരെ മണിക്കൂറിനു ഡേ കെയര്‍ / ചൈല്‍ഡ് കെയര്‍ അലവന്‍സ് ലഭിക്കുമെന്നതാണ് വിപ്ലവകരമെന്നു വിശേഷിപ്പിക്കാവുന്ന മറ്റൊരു പ്രഖ്യാപനം.കുറഞ്ഞ വരുമാനം ഉള്ള മറ്റുള്ള മാതാപിതാക്കളുടെ കുട്ടികള്‍ക്കും അതിനനുസൃതമായ സബ്‌സിഡി ലഭിക്കും.

ഒരാഴ്ച്ചയില്‍ പരമാവധി 40 മണിക്കൂര്‍ വരെ ഓരോ കുട്ടിയ്ക്കും മണിക്കൂറിന് 4 യൂറോ 50 സെന്റ് വീതം ചൈല്‍ഡ് കെയര്‍ സബ്‌സിഡി ലഭിക്കും,എന്നാല്‍ ഇത് ഒരാഴ്ചയില്‍ സ്‌കൂളില്‍ ചിലവഴിക്കുന്ന മണിക്കൂറുകള്‍ എത്രയാണോ അത്രയും മണിക്കൂറുകള്‍ കുറവ് ചെയ്തതിന് ശേഷമാവും കണക്കാക്കുക. 

പ്രസവാവധിയായി ഇപ്പോള്‍ അമ്മമാര്‍ക്ക് ആറുമാസത്തെ ശമ്പളത്തോടുകൂടിയ അവധിയും മൂന്നരമാസത്തെ സാധാരണ അവധിയും ലഭിക്കുന്നത് ഒരു വര്‍ഷം ശമ്പളത്തോട് കൂടിയുള്ള അവധിയായി മാറ്റും.ഇതില്‍ രണ്ടാമത്തെ ആറു മാസം ദമ്പതികളില്‍ ആര്‍ക്കു വേണമെങ്കിലും അവധി തിരഞ്ഞെടുക്കാനുള്ള അനുമതിയും നല്‍കും .

ചൈല്‍ഡ് കെയര്‍ സബ്‌സിഡിഇനത്തില്‍ 208 മില്യന്‍ യൂറോയും,പ്രസവാവധി വര്‍ദ്ധിപ്പിച്ചു നല്‍കേണ്ട ചിലവിലേയ്ക്ക് 273 മില്യന്‍ യൂറോയും സര്‍ക്കാര്‍ വകയിരുത്തി നല്‍കേണ്ടതുണ്ടെന്ന് മന്ത്രി ജെയിംസ് റൈലി അറിയിച്ചു.

Scroll To Top