Sunday December 04, 2016
Latest Updates

ചൈല്‍ഡ് കെയര്‍:നിലപാട് മാറ്റി മന്ത്രി,ശിശുക്ഷേമ കേന്ദ്രങ്ങളിലുള്ള കുട്ടികള്‍ക്ക് മാത്രം സഹായപദ്ധതി ലഭ്യമാക്കും

ചൈല്‍ഡ് കെയര്‍:നിലപാട് മാറ്റി മന്ത്രി,ശിശുക്ഷേമ കേന്ദ്രങ്ങളിലുള്ള കുട്ടികള്‍ക്ക് മാത്രം സഹായപദ്ധതി ലഭ്യമാക്കും

ഡബ്ലിന്‍:കുട്ടികളെ നോക്കുന്ന ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുക എന്ന ആദ്യ നിലപാട് മാറ്റി ചില്‍ഡ്രണ്‍സ് മിനിസ്റ്റര്‍ കാതറിന്‍ സപ്പോനെ. ഗ്രാന്റ് പാരന്റസ് കുട്ടിയെ നോക്കുകയാണെങ്കില്‍ അവര്‍ക്ക് ധനസഹായം നല്‍കുക എന്നത് അപഹാസ്യമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. ബന്ധുക്കള്‍ കുട്ടിയെ നോക്കിയാലും സഹായം നല്‍കുമെന്നായിരുന്നു മന്ത്രി ആദ്യം പറഞ്ഞത്. കുട്ടികളെ ചൈല്‍ഡ് കെയറില്‍ ഏല്‍പ്പിക്കുന്നവര്‍ക്കാവും ധനസഹായം ലഭിക്കുക.

കുട്ടിയെ നോക്കുന്ന ഗ്രാന്റ്പാരന്റ്സിന് ധനസഹായം പ്രഖ്യാപിച്ചതിനു ശേഷം തനിക്ക് നിരവധി കോളുകള്‍ ലഭിച്ചതായും, ഇത്തരമൊരു പദ്ധതി തങ്ങള്‍ക്ക് ദുഃഖമുണ്ടാക്കുന്നതാണെന്ന് ഗ്രാന്റ്പാരന്റ്സ് പറഞ്ഞതായും സപ്പോനെ വ്യക്തമാക്കി. അവര്‍ മക്കളെ സഹായിക്കുകയാണ് ചെയ്യുന്നത്. അവര്‍ക്ക് അതിന് പണം ആവശ്യമില്ല.

അതേസമയം കുട്ടിയെ നോക്കുന്ന ബന്ധുക്കള്‍ക്കും, കുട്ടിയെ നോക്കാനായി ജോലിക്കു പോകാതിരിക്കുന്ന അമ്മമാര്‍ക്കും എന്തെങ്കിലും സഹായം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ട്രാന്‍സ്പോര്‍ട്ട് മിനിസ്റ്റര്‍ ഷെയ്ന്‍ റോസ് അഭിപ്രായപ്പെട്ടു. അടുത്ത ബജറ്റില്‍ ഇത് ഉള്‍പ്പെടുത്തണം.

അയര്‍ലണ്ടിലെ മുസ്‌ളീം സമുദായസംഘടനകളടക്കമുള്ളവര്‍ സംഘടിതമായി ആഫ്റ്റര്‍ സ്‌കൂള്‍ കെയര്‍ സെന്ററുകള്‍ ഇപ്പോള്‍ നടത്തുന്നുണ്ട്.ഇത്തരം സംഘടനകളുടെ നടത്തിപ്പ് ചിലവിന്റെ 90 ശതമാനവും പുതിയ സ്‌കീം പ്രാബല്യത്തില്‍ വരുന്നതോടെ സര്‍ക്കാരില്‍ നിന്നും ലഭിക്കും.

Scroll To Top