Saturday December 03, 2016
Latest Updates

അയര്‍ലണ്ടില്‍ 40 % കുട്ടികളും പിറക്കുന്നത് അവിവാഹിതര്‍ക്ക് !

അയര്‍ലണ്ടില്‍ 40 % കുട്ടികളും പിറക്കുന്നത് അവിവാഹിതര്‍ക്ക് !

ഡബ്ലിന്‍ : അയര്‍ലണ്ടിലെ 40% ജനനങ്ങളും വിവാഹേതര ബന്ധങ്ങളില്‍ കൂടി സംഭവിക്കുന്നതാണെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്ടിക്ക് ഓഫീസ് (സിഎസ്ഒ) കണക്കുകള്‍ വ്യക്തമാക്കി . . രജിസ്റ്റര്‍ ചെയ്തതില്‍ 36.5% ജനനങ്ങളും വിവാഹം കഴിക്കുന്നതിനു മുന്‍പ് നടക്കുന്നതായാണ് കണക്ക്.കഴിഞ്ഞ വര്‍ഷം ജനിച്ച കുഞ്ഞുങ്ങളില്‍ 6,406 കേസുകളില്‍ 3685 പേരുടെ രക്ഷിതാക്കള്‍ വിവാഹം കഴിക്കാതെ കൂടെ താമസിക്കുന്നവരാണ്.

സിഎസ്ഒയുടെ കണക്കു പ്രകാരം 2013 ലെ കുട്ടികളുടെ ജനന നിരക്ക് 2012ലെ ജനന നിരക്കിനേക്കാള്‍ 9% കുറവായാണ് രേഖപ്പെടുത്തിയത്.2014ലെ ആദ്യത്തെ മൂന്ന് മാസങ്ങളിലായി ആകെ 17563 ജനനങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ 2013ല്‍ ഇത് 19313 ജനനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ വര്‍ഷത്തെ കണക്കനുസരിച്ച് ജനന നിരക്ക് 1000 ആളുകള്‍ക്ക് 15.3 എന്ന തോതിലാണ്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണ്.ഭൂമിശാസ്ത്രപരമായി നോക്കിയാല്‍ ഫിംഗലിലെ കണക്ക് 1000പേര്‍ക്ക് 19.6% ജനന നിരക്ക് രേഖപ്പെടുത്തുമ്പോള്‍ ഏറ്റവും കുറവ് ജനന നിരക്കായ 11.4 ഡോണഗലില്‍ രേഖപ്പെടുത്തുന്നു.

2014ന്റെ ആദ്യ മൂന്നു മാസങ്ങളിലെ സിഎസ്ഒ യുടെ കണക്കു നോക്കിയാല്‍ രജിസ്ടര്‍ ചെയ്തതില്‍ 36.5% ജനനങ്ങളും വിവാഹേതര ബന്ധങ്ങളിലൂടെ ഗര്‍ഭം ധരിച്ചവരാണ്.ലിമെറിക് സിറ്റിയില്‍ ജനിച്ച പകുതിയിലധികം കുട്ടികളും വിവാഹിതരാകാത്ത രക്ഷിതക്കള്‍ക്കുണ്ടായവരാണ്. ഇത്തരത്തില്‍ കുറവ് ജനനം നടന്നത് ലൈട്രിമിലാണ്.വളരെ കുറഞ്ഞ ജനന നിരക്കാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം അയര്‍ലണ്ടില്‍ രേ ഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മരണ നിരക്ക് വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം ആദ്യത്തെ മൂന്നുമാസക്കണക്കനുസരിച്ച് ഉണ്ടായതിനേക്കാള്‍ 4.9% മരണനിരക്കാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. 8347 മരണങ്ങള്‍ ഈ വര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ കണക്കനുസരിച്ച് 1000 പേര്‍ക്ക് 7.3% എന്ന നിരക്കിലാണ് മരണം സംഭവിച്ചിരിക്കുന്നത്.

Scroll To Top