Thursday December 08, 2016
Latest Updates

താഴ്ന്ന വരുമാനക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളുമായി സാമൂഹ്യക്ഷേമ വകുപ്പ്,ചൈല്‍ഡ് ബെനഫിറ്റിലും വര്‍ദ്ധനവുണ്ടാകുമെന്ന് ഉപപ്രധാനമന്ത്രി 

താഴ്ന്ന വരുമാനക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളുമായി സാമൂഹ്യക്ഷേമ വകുപ്പ്,ചൈല്‍ഡ് ബെനഫിറ്റിലും വര്‍ദ്ധനവുണ്ടാകുമെന്ന് ഉപപ്രധാനമന്ത്രി 

ഡബ്ലിന്‍:താഴ്ന്ന വരുമാനക്കാരായ ജീവനക്കാരുടെ ക്ഷേമത്തിനായി 350 മില്യന്‍ യൂറോയുടെ പദ്ധതികള്‍ നടപ്പാക്കാന്‍ ഐറിഷ് സാമൂഹ്യ ക്ഷേമ വകുപ്പിന്റെ തീരുമാനം ഉടന്‍ നടപ്പാക്കുമെന്ന് ഉപ പ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍.

താഴ്ന്ന വരുമാനക്കാരായ 50,000 കുടുംബങ്ങള്‍ക്കും ഒരു ലക്ഷത്തോളം കുട്ടികള്‍ക്കും പ്രത്യക്ഷത്തില്‍ സഹായധനം ലഭ്യമാകുന്ന പരിപാടികളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

കഴിഞ്ഞ ഒരു വര്‍ഷം തൊഴിലില്ലായ്മ ഗണ്യമായി കുറഞ്ഞെങ്കിലും,കുറഞ്ഞ വേതന നിരക്കുകളുളള മേഖലയിലാണ് കൂടുതല്‍ പേരും തൊഴില്‍ കണ്ടെത്തിയത്. മിനിമം വേതനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പിന്റെ മുഖ്യ ലക്ഷ്യങ്ങളില്‍ ഒന്നാണെന്ന് ഉപ പ്രധാനമന്ത്രി പറഞ്ഞു.

ചൈല്‍ഡ് ബെനഫിറ്റില്‍ വര്‍ധനവ് വരുത്തുമെന്നും യൂണിവേഴ്‌സല്‍ സോഷ്യല്‍ സര്‍വീസില്‍ അടയ്‌ക്കേണ്ട വിഹിതം കുറയ്ക്കും എന്നും വെളിപ്പെടുത്തിയ മന്ത്രി അടുത്ത ബജറ്റില്‍ അതിനായി പണം നീക്കി വെക്കുമെന്നും അറിയിച്ചു.

സ്വയം തൊഴില്‍ ചെയ്യുന്നവരെ കൂടി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൌജന്യ ചികിത്സാ പദ്ധതിയില്‍ പെടുത്താനും,നാല് ലക്ഷത്തോളം എണ്ണം വരുന്ന അവരെ സോഷ്യല്‍ ഇന്‍ഷ്വറന്‍സ് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാക്കാനും സര്‍ക്കാര്‍ പദ്ധതിയുണ്ട്.

Scroll To Top