Saturday December 03, 2016
Latest Updates

കുട്ടികളെ ഏറ്റെടുക്കുന്ന കേസുകളില്‍ ജഡ്ജിമാര്‍ ന്യായം കൈവിട്ടു പെരുമാറുന്നെന്ന് ചൈല്‍ഡ് ആന്‍ഡ് ഫാമിലി സര്‍വീസസ്

കുട്ടികളെ ഏറ്റെടുക്കുന്ന കേസുകളില്‍ ജഡ്ജിമാര്‍ ന്യായം കൈവിട്ടു പെരുമാറുന്നെന്ന് ചൈല്‍ഡ് ആന്‍ഡ് ഫാമിലി സര്‍വീസസ്

ഡബ്ലിന്‍:ചൈല്‍ഡ് കെയര്‍ കേസുകളില്‍ കോടതികളില്‍ നിലവിലുള്ള സൂക്ഷ്മപരിശോധനകള്‍ വീര്‍പ്പുമുട്ടിക്കുന്ന തരത്തിലാണെന്ന് ടസ്‌ല(ചൈല്‍ഡ് ആന്‍ഡ് ഫാമിലി സര്‍വീസസ് ) ചീഫ് എക്‌സിക്യൂട്ടീവ് ഗോര്‍ഡണ്‍ ജേയെസ്. ചില ജഡ്ജിമാരുടെ പരമ്പരഗതമായ രീതിയിലുള്ള വിധി പ്രസ്താവനകള്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളെ സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പ് ഏറ്റെടുക്കുന്ന വിഷയങ്ങളില്‍ അനാവശ്യവും സാമൂഹ്യപ്രതിബദ്ധതയില്ലാതെയും ചില ജഡ്ജിമാര്‍ പെരുമാറുന്നു എന്ന ആരോപണം അടുത്തിടെ ശക്തമായിരുന്നു.യാതൊരു ന്യായീകരണങ്ങളും കേള്‍ക്കാതെ നിയമം മാത്രം പരിഗണിക്കുന്നതില്‍ എല്ലാ വിഭാഗം ജനങ്ങളും പ്രതിഷേധം ഉയര്‍ത്തിയിരുന്നു.കൗണ്ടി ക്ലയറിലെ മലയാളി ദമ്പതികളുടെ കുട്ടിയെ ടസ്‌ല താല്ക്കാലികമായി കൊണ്ട് പോയപ്പോഴും ഇതേ ആരോപണം ഉയര്‍ന്നിരുന്നു.
പരാതികളിലെ സൂക്ഷ്മപരിശോധനകള്‍ മൂലം പൊതുപ്രവര്‍ത്തകരുടെ ഉത്തരവാദിത്വം വര്‍ദ്ധിച്ചു വരുന്നു. കൂടുതല്‍ സൗഹാര്‍ദ്ദപരമായ് വിധികളാണ് ഇത്തരം കേസുകളില്‍ രാജ്യത്തിന് ആവശ്യമെന്നും ഗോര്‍ഡണ്‍ ജേയെസ് പറഞ്ഞു. നിലവിലുള്ള സംവിധാനങ്ങളില്‍ സമഗ്രമായ മാറ്റം വേണമെന്നും, ചൈല്‍ഡ് കെയര്‍ ആക്ട് 1991ല്‍ പൊളിച്ചെഴുത്ത് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്‌കോട്ട്‌ലന്‍ഡുകാരനായ ജേയെസ് 2014ല്‍ ശിശു സംരക്ഷണത്തിനായി ടസ്‌ല രൂപീകൃതമായതു മുതല്‍ സംഘടനയുടെ തലവനാണ്.
സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ രാജ്യത്ത് നിലനില്‍ക്കുന്ന അസ്ഥിരതയും, ഗാര്‍ഡക്ക് വിഷയത്തോടുള്ള സമീപനവും ഒരു പൊളിച്ചെഴുത്തിനുള്ള സമയം ആസന്നമായി എന്നതിന്റെ സൂചനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചില കോടതി നടപടികള്‍ കോടതിയുടെ കാര്യപ്രാപ്തിയെ പോലും തടസപെടുത്തുന്ന തരത്തിലാണെന്നും അദ്ദേഹം പറയുന്നു.

Scroll To Top