Saturday December 03, 2016
Latest Updates

അയര്‍ലണ്ടില്‍  ചിക്കന്‍പോക്‌സ് പടരുന്നു

അയര്‍ലണ്ടില്‍  ചിക്കന്‍പോക്‌സ് പടരുന്നു

ഡബ്ലിന്‍:രാജ്യത്ത് ചിക്കന്‍പോക്‌സ് (മീസില്‍സ്) പടരുകയാണെന്ന് എച്ച്എസ്ഇ സ്ഥിരീകരിച്ചു. യൂറോപ്പിലെ മറ്റൊരു രാജ്യത്തു നിന്നുമാണ് അയര്‍ലണ്ടില്‍ രോഗമെത്തിയത് എന്നാണ് കണക്കുകൂട്ടല്‍. 30 വയസ്സിനു താഴെയുള്ള 19 രോഗികളെയാണ് രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി കണ്ടെത്തിയിട്ടുള്ളത്. ഇവരില്‍ ഭൂരിപക്ഷം പേരും രോഗ പ്രതിരോധ വാക്‌സിനായ എംഎംആര്‍ ഉപയോഗിച്ചിട്ടില്ല എന്നും കണ്ടെത്തിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ചിക്കന്‍പോക്‌സിന്റെ ലക്ഷണങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാനുള്ള ശ്രമം നടത്തുകയാണ് തങ്ങളെന്ന് എച്ച്എസ്ഇ പ്രതിനിധി ഡോ: കെവിന്‍ കെല്ലഹര്‍ പറഞ്ഞു. രോഗം നേരത്തെ കണ്ടുപിടിക്കപ്പെട്ടാല്‍. പടരുന്നത് ഒഴിവാക്കാമെന്നും അദ്ദേഹം പറഞ്ഞു. രോഗം പിടിപെട്ട് 7 മുതല്‍ 21 വരെ ദിവസത്തിനുള്ളില്‍ ശരീരത്തില്‍ കുരുക്കള്‍ കണ്ടു തുടങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ചിക്കന്‍പോക്‌സിന്റെ പ്രധാന ലക്ഷണങ്ങള്‍ ഇവയാണ്:
1. കടുത്ത പനി
2. കഫക്കെട്ട്
3. ജലദോഷം
4. കണ്ണുകള്‍ ചുവക്കുക
5. ശരീരത്തില്‍ ചുവന്ന കുരുക്കള്‍ കാണപ്പെടുക

ഈ ലക്ഷണങ്ങള്‍ കാണുന്നവര്‍ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടേണ്ടതാണ്. മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കാത്ത പക്ഷം അവരിലേയ്ക്കും രോഗം പടരാന്‍ സാധ്യതയുണ്ട്.

Scroll To Top