Tuesday December 06, 2016
Latest Updates

ചെറിവുഡ് :ഡബ്ലിനില്‍ നിങ്ങള്‍ക്ക് താമസസൗകര്യം നേടാന്‍ പുതിയൊരിടം 

ചെറിവുഡ് :ഡബ്ലിനില്‍ നിങ്ങള്‍ക്ക് താമസസൗകര്യം നേടാന്‍ പുതിയൊരിടം 

ഡബ്ലിന്‍ :ഡബ്ലിനിലെ ചെറി വുഡില്‍ വന്‍കിട നിര്‍മ്മാണ പദ്ധതികളുമായി അമേരിക്കന്‍ കമ്പനിയായഹൈന്‍സ് രംഗത്ത്. 38,000 വീടുകളും ഷോപ്പിങ്ങ് സെന്ററുകളും, ഓഫീസ് സ്‌പേസുകളും ഉള്‍പ്പെടുന്ന പദ്ധതിയുടെ കരട് രൂപം കമ്പനികഴിഞ്ഞ ദിവസം പൊതുജനങ്ങള്‍ക്കായി അവതരിപ്പിച്ചു.കഴിഞ്ഞ വര്‍ഷമാണ് എന്‍ 11 ലെ ഡെല്ലിന് അടുത്തുള്ള ചെറിവുഡിലെ പദ്ധതി പ്രദേശം 272 മില്യണ്‍ യൂറോയ്ക്ക് ഹൈന്‍സ് സ്വന്തമാക്കിയിരുന്നത്.3,800 വീടുകള്‍, സ്‌കൂളുകള്‍, വിശ്രമ മന്ദിരങ്ങള്‍, 170,000 സ്‌ക്വയര്‍ മീറ്റര്‍ഓഫീസ് സ്‌പേസ്, പാര്‍ക്കുകള്‍ എന്നിവയുള്‍പ്പെടുന്ന ഒരു പുതിയ ടൗണ്‍ സെന്റര്‍ തന്നെയാണ് കമ്പനി പദ്ധതിയിടുന്നത്.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്ന് ഹൈന്‍സിന്റെ അയര്‍ലണ്ട് തലവന്‍ ബ്രയാന്‍ മോറന്‍ പറഞ്ഞു. യഥാക്രമം മാര്‍ലേ പാര്‍ക്ക്, സെന്റ് സ്റ്റീഫന്‍ ഗ്രീന്‍, മെറിയോന്‍ സ്‌ക്വയര്‍ എന്നിവയുടെ വലിപ്പമുള്ള മൂന്നു പാര്‍ക്കുകളും പദ്ധതിയുടെ ഭാഗമയുണ്ടാവുമെന്നും അദ്ദേഹം പറയുന്നു. 20,000 ആളുകളെ പദ്ധതിക്കുള്‍ക്കൊള്ളാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇത് പൂര്‍ത്തിയാവുന്നതോടെ ചെറിവുഡ് ഡബ്ലിനിലെ ഒന്നാം തരം ചെറുകിട നഗരങ്ങളുടെ പട്ടികയിലേയ്ക്ക് ഉയരുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

എം 50 യോടും,ലുവാസ് ലൈനിനോടും ചേര്‍ന്ന് കിടക്കുന്നതിനാല്‍ ഡബ്ലിന്റെ ഏതു ഭാഗങ്ങളിലേയ്ക്കും ഉള്ള യാത്രയും ഇവിടെനിന്നും സുഗമമായി നടക്കുമെന്ന് കമ്പനി പറയുന്നു.

Scroll To Top